കല്ലറകൾ വൃത്തിയാക്കും, സെമിത്തേരികളിൽ വർണാഭമായ ഭീമൻ പട്ടങ്ങൾ ഉയരും; ഗ്വാട്ടിമാലയിലെ വിചിത്രമായ മരണദിനാഘോഷം

ലോകത്തിൻ്റെ പല ഭാഗങ്ങളിലും പ്രധാന ഉത്സവമാണ് മരണ ദിനാഘോഷം. മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ സെമിത്തേരികളിൽ ഭീമൻ പട്ടങ്ങൾ ഉയർത്തിയാണ് മരണദിനം ആഘോഷിക്കുന്നത്. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഇടയിലുള്ള ബന്ധത്തിൻ്റെ പ്രതീകമാണ് വർണാഭമായ ഈ ഭീമൻ പട്ടങ്ങൾ. ഗ്വാട്ടിമാലയിലെ പട്ടങ്ങൾ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.

മെക്സിക്കോയിലേതിന് സമാനമായി മരിച്ച പ്രിയപ്പെട്ടവരെ ആദരിക്കുന്നതിനും ഓർമിക്കുന്നതിനുമായാണ് ഗ്വാട്ടിമാലയിൽ മരണദിനം ആഘോഷിക്കുന്നത്. എല്ലാ വർഷവും നവംബർ മാസത്തിൽ ഗ്വാട്ടിമാലയിലെ സെമിത്തേരികളിൽ വർണാഭമായ ഭീമൻ പട്ടങ്ങൾ ഉയരും.

മുളകളും വർണ പേപ്പറുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന പട്ടങ്ങളിൽ ചിലതിന് 20 മീറ്റർ വ്യാസമുണ്ടാകും. പരമ്പരാഗത മായൻ ചിഹ്നങ്ങളും മതപരമായ ചിത്രങ്ങളും സമാധാന സന്ദേശങ്ങളും ഇതിൽ ആലേഖനം ചെയ്യും. ചിലർ പട്ടങ്ങളുടെ വാലിൽ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള സന്ദേശങ്ങളും എഴുതി ചേർക്കാറുണ്ട്. മരിച്ചവരുടെ ആത്മാക്കളുമായി ആശയവിനിമയം നടത്താനും, ദുരാത്മാക്കളെ അകറ്റിനിർത്താനും ഈ പട്ടങ്ങൾ സഹായിക്കുമെന്നാണ് വിശ്വാസം. ഗ്വാട്ടിമാലയിലെ ഭീമൻ പട്ടങ്ങൾ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.

മരണദിനത്തിൽ ആളുകൾ കുടുംബാംഗങ്ങളോടൊപ്പം സെമിത്തേരികളിൽ ഒത്തുകൂടും. കല്ലറകൾ വൃത്തിയാക്കി മഞ്ഞ ക്രിസാന്തമം പൂക്കൾ കൊണ്ട് അലങ്കരിക്കും. മരിച്ചവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണപാനീയങ്ങളും കല്ലറയ്ക്കരികിൽ വെക്കാറുണ്ട്. മരണത്തെ ഭയത്തോടെയല്ല, മറിച്ച് ജീവിതത്തിന്റെ ഒരു സ്വാഭാവിക ഭാഗമായി കാണുന്ന സാംസ്കാരിക ആഘോഷം കൂടിയാണിത്.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img