തിരുവനന്തപുരത്ത് രക്തദാനം പ്രോത്സാഹിപ്പിക്കാൻ റോട്ടറിയുടെ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’

സമയക്കുറവ് കാരണം രക്തദാനത്തിൽ നിന്ന് പിന്നോട്ട് പോകുന്ന യുവ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഇനി ആശ്വാസം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’ തിരുവനന്തപുരം സെൻട്രൽ റോട്ടറി ക്ലബ്ബ് സമർപ്പിച്ചു. റോട്ടേറിയൻ ആർ രവീന്ദ്രകുമാറിന്റെ സ്മരണാർത്ഥമാണ് കേരളപ്പിറവി ദിനത്തിലാണ് ഈ ചലിക്കുന്ന ബ്ലഡ് ബാങ്ക് തലസ്ഥാനത്തിന് കൈമാറിയത്.

ഫിഷറീസ്, സാംസ്കാരിക, യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ കവടിയാർ ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള തലസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക്, പ്രത്യേകിച്ച് കഴക്കൂട്ടം മേഖലയിലെ അപകട സാഹചര്യങ്ങൾക്കും തീരദേശവാസികൾക്കും ഈ മൊബൈൽ യൂണിറ്റ് വലിയ സഹായമാകും.

50 ലക്ഷം രൂപ ചിലവിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഈ സഞ്ചരിക്കുന്ന ബ്ലഡ് ബാങ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്കിട്ട ജീവിതം നയിക്കുന്ന യുവാക്കളെ രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

ഈ മൊബൈൽ യൂണിറ്റ്, യുവജനങ്ങൾ കൂടുതലുള്ള ഐ.ടി. പാർക്കുകൾ, എൻജിനീയറിങ് കോളജുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി ക്യാമ്പുകൾ സംഘടിപ്പിക്കും.

രക്തദാന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, സമയവും പ്രയത്നവും കുറയ്ക്കാൻ ഇത് സഹായിക്കും.

ഒരേ സമയത്ത് ഒന്നിലധികം പേർക്ക് രക്തം നൽകാൻ സൗകര്യമുള്ള വാഹനത്തിൽ, ശേഖരിക്കുന്ന രക്തം സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം ഉൾപ്പെടെയുള്ള ജീവൻരക്ഷാ സൗകര്യങ്ങളുണ്ട്.

റോട്ടറി ഇന്റർനാഷണലിന്റെ ആഗോള റോട്ടറി ഗ്രാന്റ് പദ്ധതിയിലൂടെ, സിംഗപ്പൂർ റാഫിൾസ് റോട്ടറി ക്ലബ്ബിന്റെ പങ്കാളിത്തത്തോടും, റോട്ടറി ഫൗണ്ടേഷന്റെ ഗ്രാന്റോടും കൂടിയാണ് ഈ സുപ്രധാന പദ്ധതി നടപ്പാക്കിയത്.

ചടങ്ങിൽ വെച്ച്, ചലിക്കുന്ന ബ്ലഡ് ബാങ്ക് ഔദ്യോഗിക പദ്ധതി പങ്കാളികളായ കഴക്കൂട്ടം സി.എസ്.ഐ. മിഷൻ ആശുപത്രിക്ക് കൈമാറി. ചെങ്ങന്നൂർ കരുണ പാലിയേറ്റീവ് കയറിന് റോട്ടറിയുടെ 3 ലക്ഷം രൂപയുടെ ചെക്കും മന്ത്രിക്ക് കൈമാറി.

 സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കേണൽ ഡോ. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഗവർണർ സുരേഷ് മാത്യു പദ്ധതി അവതരണം നടത്തി. മുൻ ഗവർണ്ണർമാരായ സുധി ജബ്ബാർ, ഡോക്ടർ തോമസ് വാവാനീക്കുന്നേൽ , പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പ്രസിഡന്റ് ക്യാപ്റ്റൻ പി.ആർ.കെ. കർത്ത, പദ്ധതി ഡയറക്ടർ Ar.ഡോൺ തോമസ് അന്തർദേശീയ പങ്കാളി ഫിലിപ്പ് തോലത്ത്, സി.എസ്.ഐ. മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി. ക്ലബ്ബ് സെക്രട്ടറി പ്രേം തമ്പി കൃതജ്ഞത പ്രകാശിപ്പിച്ചു.

തിരുവനന്തപുരം ജില്ലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും കൂട്ടായ്മകൾക്കും 7510356766, 7510357666 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img