ഈ വർഷത്തെ സംസ്ഥാന ഭരണഭാഷാസേവന പുരസ്കാരം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ജോയിൻ്റ് രജിസ്ട്രാർ സുഖേഷ് കെ
ദിവാകറിന് ലഭിച്ചു.പതിനായിരം രൂപയും ഫലകവും സത്‍സേവനരേഖയും ഉൾപ്പെടുന്നതാണ് പുരസ്കാരം.
ഭരണത്തിന്റെ വിവിധ തലങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് മികച്ച രീതിയില്‍ ഭരണഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്ക്കാരമാണിത്.മൃദംഗ വിദ്വാൻ കൂടിയായ സുഖേഷ് കെ ദിവാകർ.ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല സെനറ്റ് അംഗമാണ്.



