ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മുടങ്ങിയ ഭക്ഷ്യ കൂപ്പൺ വിതരണം നാളെ ആരംഭിക്കും. 1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകൾ മടങ്ങിയിട്ട് മൂന്ന് മാസത്തോളമായി.മെന്റർമാരെ മാറ്റിയതോടെ ആണ് കൂപ്പണുകൾ മുടങ്ങിയത് എന്നായിരുന്നു അധികൃതർ നൽകിയ വിശദീകരണം.
ദുരന്തബാധിതർക്ക് സപ്ലൈകോ വഴി പ്രതിമാസം 1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകളാണ് നൽകിയിരുന്നത്. വാടക വീടുകളിലും ബന്ധുവീടുകളിലുമായി അഭയം തേടിയവർക്ക് ഈ കൂപ്പണുകൾ ഏറെ സഹായമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി കൂപ്പൺ മുടങ്ങിയത് ദുരന്തബാധിതർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഭക്ഷ്യ കൂപ്പണുകൾ നാളെ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചത്.

                                    
