റഷ്യയിലെ പ്രധാന എണ്ണ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി യുഎസ്; ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

റഷ്യയിലെ പ്രധാന എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂകോയിലിനും യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി.

യുഎസ് ഉപരോധം എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും രണ്ട് മാസത്തിനകം കൃത്യമായ ചിത്രം തെളിയുമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നവംബര്‍ 21 മുതലാണ് ഉപരോധം നിലവില്‍ വരുന്നത്. ഈ സാഹചര്യത്തില്‍ റഷ്യയിലെ എണ്ണ കമ്പനികള്‍ വലിയ ആശങ്കയിലാണ്.

എണ്ണ വ്യാപാരത്തില്‍ നിന്നുള്ള റഷ്യയുടെ പ്രധാന വരുമാനങ്ങള്‍ നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയത്. ”കൊലപാതകങ്ങള്‍ അവസാനിപ്പിച്ച് ഒരു അടിയന്തര വെടിനിര്‍ത്തല്‍ നിലവില്‍ വരേണ്ട സമയമായി” എന്നാണ് ഉപരോധം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിക്കുന്നതിനിടെ സ്‌കോട്ട് ബെസ്സന്റ് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ അടിസ്ഥാനപ്പെടുത്തി പറഞ്ഞത്.

ഗ്ലോബല്‍ കമ്മോഡിറ്റി അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഒക്ടോബര്‍ 27ലെ അവസാന ആഴ്ചയില്‍ 1.19 മില്യണ്‍ ബാരല്‍സ് പെര്‍ ഡേ (ബിപിഡി) ആയി കുറഞ്ഞിരുന്നു. എന്നാല്‍ അതിന് മുന്നേയുള്ള രണ്ട് ആഴ്ചകളിലും 1.95 മില്യണ്‍ ബിപിഡിയാണ് രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ 27ലെ ആഴ്ചയില്‍ റോസ്‌നെഫ്റ്റിന്റെ കയറ്റുമതി 0.81 മില്യണ്‍ ബാരലായി കുറഞ്ഞു. മുന്നെയുള്ള ആഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 1.41 മില്യണ്‍ ബാരലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതേ കാലത്ത് ലൂക്കോയില്‍ ഇന്ത്യയിലേക്ക് ഒട്ടും എണ്ണ കയറ്റുമതി ചെയ്തില്ല. അതിനുമുന്നെയുള്ള ആഴ്ച 0.24 മില്യണ്‍ ബാരലാണ് കയറ്റി അയച്ചത്.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ കുറവ് ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കും. എച്ച്പിസിഎല്‍-മിറ്റല്‍ എനര്‍ജി പോലുള്ള ഇന്ത്യന്‍ റിഫൈനറികള്‍ ഇതിനകം റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് വന്നിട്ടുണ്ട്.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img