ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍  ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു.  

ബാങ്കിന്റെ സ്ഥാപകനായ കെ പി ഹോര്‍മിസിന്റെ സ്മരണാർത്ഥം ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പിന്  എംബിബിഎസ്, ബിഡിഎസ്, ബിവിഎസ് സി,  ബിഇ/ ബിടെക്/ ബിആര്‍ക്, ബിഎസ് സി നഴ്‌സിങ്, ബിഎസ് സി അഗ്രികള്‍ച്ചര്‍, എംബിഎ/ പിജിഡിഎം (ഫുള്‍ടൈം) എന്നീ കോഴ്‌സുകളിൽ 2025 – 26 വർഷത്തിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകർ ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒന്നിലെ സ്വദേശികളായിരിക്കണം  .

വീരമൃത്യു വരിച്ച സായുധ സേനാംഗങ്ങളുടെ ആശ്രിതര്‍, കാഴ്ച- സംസാര- കേള്‍വി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

 ട്യൂഷന്‍ ഫീസും മറ്റ് ചെലവുകളും ഉൾപ്പെടെ പ്രതിവർഷം  പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പായി ലഭിക്കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാൻ പാടുള്ളതല്ല. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല. 

“അവസരങ്ങളിലേക്കുള്ള വാതിൽ തുറക്കുകയും വിയോജിപ്പുകളെ കൂട്ടിയിണക്കുകയും ചെയ്യുന്ന വിദ്യാഭ്യാസം, സാഹചര്യങ്ങൾക്കപ്പുറം കഴിവ് വിജയത്തെ നിർവചിക്കുന്ന ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്നു.  പഠിക്കാനും വളരാനും രാഷ്ട്രത്തിന്റെ പുരോഗതിക്കു സംഭാവന നൽകാനുമുള്ള അവസരം ഇന്ത്യയിലെ ഊർജ്ജസ്വലരായ യുവജനതയ്ക്ക് ലഭിക്കുന്നു എന്നുറപ്പുവരുത്താനുള്ള ഒരു ശ്രമമാണ് ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്.” ബാങ്കിന്റെ ചീഫ് ഹ്യുമൻ റിസോഴ്സസ് ഓഫീസറായ എൻ രാജനാരായണൻ പറഞ്ഞു.  

അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കുമായി https://www.federal.bank.in/documents/d/guest/federal-bank-hormis-memorial-foundation-scholarships-2025-26-website-announcement-final എന്ന പോർട്ടൽ സന്ദർശിക്കുക.   കൂടുതൽ വിവരങ്ങൾ  ബാങ്കിന്റെ വെബ് സൈറ്റിലെ സി എസ് ആർ പേജിൽ ലഭ്യമാണ്.

അപേക്ഷ നൽകേണ്ട അവസാന തീയതി 2025 ഡിസംബർ 31

Hot this week

ശാസ്ത്ര ഗവേഷണം വേഗത്തിലാക്കാൻ AI: ട്രംപിന്റെ ‘ജെനസിസ് മിഷൻ’ പ്രഖ്യാപിച്ചു

രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) ഉപയോഗിക്കാൻ...

യുക്രെയ്ന്‍-റഷ്യ സമാധാന കരാര്‍: അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി യുഎസ് സൈനിക സെക്രട്ടറി

അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ യുഎസ് സൈനിക സെക്രട്ടറി ഡാന്‍...

‘വിലായത്ത് ബുദ്ധ’യിൽ ഭാസ്കരൻ മാഷായി ഞെട്ടിച്ച് ഷമ്മി തിലകൻ

അസാധാരണ അഭിനയ മുഹൂർത്തങ്ങൾ! നാട്ടുകാർക്ക് നാലക്ഷരം പറഞ്ഞുകൊടുത്ത അധ്യാപകൻ, തന്റേടമുള്ള പഞ്ചായത്ത്...

ആഗോള ശ്രദ്ധ നേടി കെ.ജി. മാർക്കോസിന്റെ ‘അത്യുന്നതാ’ ഈ ക്രിസ്മസിന്റെ ഔദ്യോഗിക ഗാനം

ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നവീനമായ ഒരു ഉണർവ് നൽകി, 'അത്യുന്നതാ!'...

ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR) എന്ന ആഗോള ആരോഗ്യ പ്രതിസന്ധിക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി...

Topics

ഗാന്ധി പ്രതിമക്ക് മുന്നിൽ ഫോമാ ടീം പ്രോമിസ് അവയവദാന പ്രതിജ്ഞയെടുത്തു പ്രചാരണത്തിന് തുടക്കം

മാനവികതയോടുള്ള പ്രതിബദ്ധതയുടെ ശക്തമായ പ്രകടനമായി തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തു...

ട്രംപിനെ ‘ഫാസിസ്റ്റ്’ എന്ന് വിളിച്ചതിൽ ഉറച്ചുനിൽക്കുന്നതായി മംദാനി

തീവ്രമായ വിമർശനങ്ങൾക്ക് ശേഷവും, ന്യൂയോർക്ക് സിറ്റി മേയർ-തെരഞ്ഞെടുക്കപ്പെട്ട സോഹ്‌റാൻ മംദാനി പ്രസിഡന്റ്...

യു.എസ്. ഫുഡ് സ്റ്റാമ്പ്: എല്ലാ ഗുണഭോക്താക്കളോടും ‘പുതിയതായി അപേക്ഷിക്കാൻ’ ആവശ്യപ്പെടാൻ ട്രംപ് ഭരണകൂടം

ഫുഡ് സ്റ്റാമ്പ് എല്ലാ ഗുണഭോക്താക്കളോടും 'പുതിയതായി അപേക്ഷിക്കാൻ' ആവശ്യപ്പെടാൻ ട്രംപ് ഭരണകൂടം;...
spot_img

Related Articles

Popular Categories

spot_img