ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം കമ്മീഷണർ ആയിരുന്ന എൻ. വാസുവിനെ ഉടൻ അറസ്റ്റ് ചെയ്യും. കട്ടിളപ്പാളിയിലെ സ്വർണ മോഷണക്കേസിലാണ് അറസ്റ്റ്. കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എൻ.വാസുവിന്റെ ശുപാർശയിലാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ചൊവ്വാഴ്ചയാണ് കേസിൽ എൻ. വാസുവിനെ എസ്ഐടി പ്രതി ചേർത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. റിപ്പോട്ട് പ്രകാരം കേസിലെ മൂന്നാം പ്രതിയാണ് വാസു. ഇന്ന് ഹൈക്കോടതിയിൽ ഇക്കാര്യം അറിയിക്കും.
2019 മാർച്ച് 19ലെ ദേവസ്വം കമ്മീഷണറുടെ ശുപാർശയിൽ സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഈ കാലയളവിൽ എൻ. വാസുവായിരുന്നു ദേവസ്വം കമ്മീഷണർ.



