ന്യൂയോർക്കിൻ്റെ ചരിത്രം തിരുത്തിയ ട്രംപിൻ്റെ ‘കമ്മ്യൂണിസ്റ്റ് മംദാനി’!

ന്യൂയോർക്കിൽ ചരിത്രം സൃഷ്ടിച്ച് സിറ്റി മേയറായി വിജയിച്ചിരിക്കുകയാണ് ട്രംപിൻ്റെ ‘കമ്യൂണിസ്റ്റ് മംദാനി’. സൊഹ്റാൻ മംദാനിയെ നിരന്തരം തീവ്ര കമ്യൂണിസ്റ്റ് എന്ന് പരിഹസിക്കുന്ന ട്രംപിന് കനത്ത പ്രഹരമാണ് ന്യൂയോർക്ക് നഗരത്തിൽ, മുസ്ലിം സ്വത്വമുള്ള ഇന്ത്യൻ വംശജൻ മംദാനിയുടെ വിജയം.

‘കമ്യൂണിസ്റ്റ് മംദാനി’. ട്രംപിൻ്റെ വിമർശന ശരങ്ങളിലെ പ്രധാനവാക്ക് അതായിരുന്നു. ഒടുവിൽ യുഎസിലെ ട്രംപ് ഭരണകൂടത്തെ വിമർശിക്കാൻ ഒരു മടിയും കാണിക്കാത്ത ആ ചെറുപ്പക്കാരനെ തന്നെ ന്യൂയോർക്ക് തങ്ങളുടെ സിറ്റി മേയറായി തെരഞ്ഞെടുത്തിരിക്കുന്നു.

സൊഹ്റാൻ മംദാനിയെന്ന ഹാൻഡ്സം ഡെമോക്രാറ്റിൻ്റെ വിജയം ട്രംപിനും അമേരിക്കൻ റൈറ്റ് വിങ് നേതാക്കൾക്കുള്ള മറുപടിയാണ്. ന്യൂയോർക്കിനെ ഇളക്കിമറിച്ച പല പ്രതിഷേധങ്ങളിലും ഏറെനാളായി ഈ 33 കാരൻ്റെ നേതൃത്വമുണ്ട്. കുടിയേറ്റത്തിനെതിരെ ട്രംപ് നിലകൊള്ളുമ്പോൾ അതിനെതിരെ പല വിഭാഗം മനുഷ്യരെ ഒന്നിച്ച് കൊണ്ടുപോകാൻ സൗമനസ്യമുള്ള നേതാവായി ന്യൂയോർക്ക് നഗരത്തിൽ അയാളുണ്ടായി.ട്രംപിൻ്റെ നടപടികളെ ഫാസിസം എന്ന് വിളിക്കാൻ ധൈര്യപ്പെട്ടു. ട്രംപ് അമേരിക്കൻ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമെന്ന് വിമർശിച്ചു. ധീരവും, അക്ഷോഭ്യമായ വാക്കുകളുടെ ഉടമയുമായ മംദാനിയെ യുഎസ് ശ്രദ്ധിച്ചു.

ഇപ്പോൾ ന്യൂയോർക്ക് നഗരത്തിൻ്റെ ചരിത്രത്തിലാദ്യമായി മുസ്ലിം സ്വത്വമുള്ള ഇന്ത്യൻ വേരുള്ളയാൾ മേയറായി എത്തുന്നു. സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഗവർണർ ആൻഡ്രൂ ക്യുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരാണ് മത്സരിച്ചത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ ക്യുമോയെ അട്ടിമറിച്ചാണ് മംദാനി വന്നത്.

ഇസ്രയേലിനെ പിന്തുണയ്ക്കുന്ന, ലൈംഗികാരോപണം നേരിടുന്ന മുൻ ഗവർണർ ആൻഡ്രൂ ക്യുമോയെയാണ് ട്രംപും ഇലോൺ മസ്കും പിന്തുണച്ചത്. ഈ കമ്യൂണിസ്റ്റുകാരൻ മേയറായാൽ ന്യൂയോർക്ക് നഗരത്തിൻ്റേത് ദുരന്തമാകുമെന്നും ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും തെരഞ്ഞെടുപ്പിന് തലേന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും മംദാനിയെ ജനം തെരഞ്ഞെടുത്തു. അഴിമതി ആരോപണത്തിൽ വലഞ്ഞ നിലവിലെ മേയർ എറിക് ആഡംസ് സെപ്റ്റംബറിൽ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.

ഇന്ത്യൻ വംശജയായ വിഖ്യാത സംവിധായിക മിരാ നായരുടേയും പ്രൊഫസർ മഹ്മുദ് മംദാനിയുടേയും മകനായി 1991 ഒക്ടോബർ 18 ന് ഉഗാണ്ടയിലെ കംപാലയിലാണ് സൊഹ്റാൻ ജനിക്കുന്നത്. പിന്നീട് കുടുംബം ന്യൂയോർക്കിലെത്തി. യുഎസിൽ കോളജ് വിദ്യാഭ്യാസം.വേരുകൾ കലാരംഗത്താണെങ്കിലും നേരെ രാഷ്ട്രീയത്തിലേക്ക്. 2021 ൽ ക്വീൻസിലെ 36-ാം ഏരിയയിൽ നിന്ന് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് വിജയം.

ന്യൂയോർക്കിലെ 40 നഗര ഏജൻസികളെയും കമ്മീഷനുകളെയും നിയന്ത്രിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ മേയറാണ്. ചില ഇന്ത്യൻ ഹിന്ദു സംഘടനകൾ ഹിന്ദു വിരോധിയായി മംദാനിയെ ചിത്രീകരിച്ചിരുന്നു. എന്നാൽ തൻ്റെ പോരാട്ടം മതത്തിനെതിരല്ല, അനീതിക്കെതിരെയെന്നയാൾ വാദിച്ചു. ഏതായാലും ട്രംപിൻ്റെ ഭാഷയിലെ കമ്യൂണിസ്റ്റ് ന്യൂയോർക്കിൽ ചരിത്രം കുറിച്ചിരിക്കുകയാണ്.

Hot this week

ഡൽഹി വായു മലിനീകരണത്തിൽ മാപ്പു പറഞ്ഞ് മന്ത്രി; ആംആദ്‌മിക്ക് വിമർശനം

രാജ്യ തലസ്ഥാനത്തെ വലയ്ക്കുന്ന വായു മലിനീകരണത്തിൽ മാപ്പു പറഞ്ഞ് പരിസ്ഥിതി മന്ത്രി...

എത്യോപ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം; പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ സമ്മാനിച്ചു

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം....

IFFK പ്രതിസന്ധി: ‘ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കുന്നത് അംഗീകരിക്കാനാകില്ല’; റസൂല്‍ പൂക്കുട്ടി

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമാ വിലക്കില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി...

‘വിബി ജി റാം ജി’ ബില്‍ ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും; പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള...

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും....

Topics

സിറിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎസില്‍ പ്രവേശനമില്ല; പുതിയ പട്ടികയുമായി ട്രംപ്

ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചുള്ള പുതിയ ഉത്തരവില്‍ ഒപ്പ്...

ഓസ്‌ട്രേലിയൻ ആക്രമണം, സോഹ്രാൻ മംദാനിക്ക് മേൽ വിമർശനം ശക്തം

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെത്തുടർന്ന്, ന്യൂയോർക്ക് സിറ്റി...

ഡാളസ് പള്ളിയിലെ ക്രിസ്മസ് ദൃശ്യം “വിശുദ്ധ കുടുംബം” വൈറലാകുന്നു

ഡാളസിലെ ഓക്ക് ലോൺ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിന് പുറത്തുള്ള ക്രിസ്മസ് പുൽക്കൂട്...
spot_img

Related Articles

Popular Categories

spot_img