വിവാഹത്തിന് തയ്യാറെടുക്കുകയാണോ? സ്കിൻ കെയറിനിടയിൽ ഈ തെറ്റുകൾ ചെയ്യാതിരിക്കുക!

വിവാഹത്തിനായി തയ്യാറെക്കുകയാണോ നിങ്ങൾ? വിവാഹദിവസത്തിൽ ചർമം നന്നായി ഇരിക്കാനായി ദിവസങ്ങൾക്ക് മുൻപ് തന്നെ ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങുന്നവരാണ് മിക്കവരും. ഇതിനായി വൻ തുക ചെലവഴിക്കുന്നതും പതിവാണ്. എന്നാൽ ഇത്തരം സൗന്ദര്യ വർധക വസ്തുക്കൾ സൂക്ഷിച്ചുപയോ​ഗിച്ചില്ലങ്കിൽ പണികിട്ടുമെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. അമിതമായ രാസ വസ്തുക്കൾ തുടർച്ചയായി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ പാർശ്വ ഫലങ്ങളും പുറകെ വരും. വിവാഹിതരാകാൻ പോകുന്നവർ വിവാഹത്തിന് മുമ്പ് ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പുതിയ ഉൽപ്പന്നങ്ങൾ പരീക്ഷിക്കുന്നത്

വിവാഹം അടുത്തിരിക്കെ പുതിയ ചർമസംരക്ഷണ ഉൽപ്പന്നങ്ങളോ ചികിത്സകളോ പരീക്ഷിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നാണ് കയ ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റും ഹെഡ് മെഡിക്കൽ അഡ്വൈസറും കൺസൾട്ടന്റുമായ ഡോ. തനുശ്രീ ബിശ്വാസ് പറയുന്നത്. മുഖക്കുരു, തടിപ്പുകൾ, അലർജി തുടങ്ങിയ പ്രതി പ്രവർത്തനങ്ങൾക്ക് ഇവ കാരണമായേക്കാം. അതിനാൽ നിങ്ങളുടെ ചർമത്തിന് പരിചിതമായ ഇണങ്ങുന്ന ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നതാണ് സുരക്ഷിതം. കൂടാതെ ചർമ സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പുതിയൊരു ചികിത്സ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു സ്കിൻ‌കെയർ സ്പെഷ്യലിസ്റ്റുമായി കൂടിയാലോചിക്കണമെന്നും ഡോക്ടർ പറയുന്നു.

ഓവർ എക്സ്ഫോളിയേഷൻ

ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ എക്സ്ഫോളിയേഷൻ സഹായിക്കുമെങ്കിലും, അമിതമായി ഉപയോഗിക്കുന്നത് ചർമത്തിൻ്റെ വരൾച്ചയ്ക്കും, ചർമം കൂടുതൽ സെൻസിറ്റീവ് ആക്കുകയും ചെയ്യുമെന്നാണ് ഡോ. ബിശ്വാസ് പറയുന്നു. അതിനാൽ സൗമ്യമായി മാത്രം ഇത്തരം കാര്യങ്ങൾ മുഖത്ത് പരീക്ഷിക്കുക. പ്രത്യേക ദിവസങ്ങളിൽ അമിതമായി സ്‌ക്രബുകളോ പീലുകളോ ഒഴിവാക്കുക.

സൺസ്‌ക്രീൻ ഒഴിവാക്കുന്നത്

ദിവസവും സൺസ്‌ക്രീൻ ഉപയോ​ഗിക്കുന്നത് നല്ലതാണ്. അതുകൊണ്ടുതന്നെ പ്രത്യേക ദിവസങ്ങൾ വരാനിരിക്കെ സൺസ്‌ക്രീൻ ഒഴിവാക്കുന്നത് സൂര്യതാപം, ടാനിങ്, പിഗ്മെന്റേഷൻ എന്നിവയ്ക്ക് കാരണമാകും. എത് കാലവസ്ഥയിലും വീടിനുള്ളിലോ യാത്രയിലോ പോലും സൺസ്ക്രീൻ ഉപയോഗിക്കണം എന്നാണ് ഡോ. ബിശ്വാസ് പറയുന്നത്.

റങ്ങുന്നതിനു മുമ്പ് മേക്കപ്പ് നീക്കം ചെയ്യാതിരിക്കുക

രാത്രിയിൽ ചർമ സ്വയം പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയകൾ നടക്കുന്ന സമയമാണ്. അതിനാൽ മുഖത്തെ മേക്കപ്പ് കളയാതിരിക്കുന്നത് അതിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും സുഷിരങ്ങൾ അടയുകയും മുഖക്കുരുവും ബ്ലാക്ക്‌ഹെഡും ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ ഉറങ്ങാൻ പോകുന്നതിനുമുമ്പ് മുഖം കഴുകി മോയ്‌സ്ചറൈസ് ചെയ്യുക.

മുഖത്ത് ഇടയ്ക്കിടെ സ്പർശിക്കുന്നത്

നമ്മുടെ കൈകൾ എപ്പോഴും വൃത്തിയുള്ളതായിരിക്കണമെന്നില്ല. ഇടയ്ക്കിടെ മുഖത്ത് തൊടുന്നത് ചർമത്തിൽ ബാക്ടീരിയൽ അണുബാധയുണ്ടാക്കും. ഇത് മുഖക്കുരുവിന് കാരണമാകുമെന്നാണ് ഡോ. ബിശ്വാസ് പറയുന്നത്. മുഖത്ത് തൊടുന്നതിനുമുമ്പ് കൈകൾ വൃത്തിയായി കഴുകുക. എണ്ണമയമുള്ള ചർമമുള്ളവർ മുഖത്ത് ഇടയ്ക്കിടെ തൊടുന്നത് ചർമത്തെ കൂടുതൽ എണ്ണമയമുള്ളതാക്കും.

ഉൽപന്നങ്ങളിലെ സു​ഗന്ധം

ചർമസംരക്ഷണത്തിനായുള്ള മിക്ക ഉൽപ്പന്നങ്ങളിലും അതിശയകരമായ മണം ഉണ്ട്. നിർഭാഗ്യവശാൽ ഇവ ചർമത്തിന് നല്ലതല്ല. സുഗന്ധമുള്ള വസ്തുക്കൾ ചർമത്തിൽ ഇരിട്ടേഷൻ ഉണ്ടാക്കിയേക്കാം. അതിനാൽ, ശക്തമായ സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.

ഉറക്കമില്ലായ്മ

ഉറങ്ങുമ്പോൾ ചർമത്തിലേക്കുള്ള രക്തയോട്ടം വർധിക്കുമെന്നും ഇത് കൊളാജൻ ഉൽപാദനത്തിനും യുവി രശ്മികൾ, മലിനീകരണം, പൊടി, അഴുക്ക്, മറ്റ് ഘടകങ്ങൾ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനും സഹായിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. ഡാർക്ക് സർക്കി​ൾ, കണ്ണുകൾക്കുണ്ടാകുന്ന തടിപ്പ്, നേർത്ത വരകൾ, ചുളിവുകൾ എന്നിവ ഉറക്കക്കുറവ് മൂലം ഉണ്ടായേക്കാം.

പൊടികൈകൾ

ഇന്റർനെറ്റിൽ കാണുന്ന വീട്ടിൽ നിർമിച്ച മാസ്കുകളും പരിഹാരങ്ങളും നിരുപദ്രവകരമാണെന്ന് തോന്നിയേക്കാം. പക്ഷേ അവ ചിലപ്പോൾ സുഷിരങ്ങൾ അടയ്‌ക്കുകയോ ചർമം സെൻസിറ്റീവ് ആക്കുകയും ചെയ്തേക്കാം. ഒരാൾക്ക് ​മികച്ച ​ഗുണം നൽകുന്ന കാര്യങ്ങൾ മറ്റൊരാൾക്ക് അങ്ങനെ ആവണം എന്നില്ല.

അതായത് പ്രത്യേക ​ദിവസങ്ങൾക്കായി തയ്യാറെക്കുമ്പോൾ മൂന്നോ ആറോ മാസങ്ങൾക്ക് മുമ്പെങ്കിലും പരിചരണം ആരംഭിക്കുക. കൂടാതെ പുതിയ എന്തെങ്കിലും രീതികൾ പരീക്ഷിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു പ്രൊഫഷണലിനെ സമീപിക്കുക.

Hot this week

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഫ്ഗാൻ മാധ്യമങ്ങൾ; സന്ദർശിക്കാനെത്തിയ സഹോദരിമാരെ പൊലീസ് ആക്രമിച്ചെന്ന് റിപ്പോർട്ട്

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ മാധ്യമങ്ങൾ....

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ നൽകി

പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടി തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ്....

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ

ഡൽഹി ചാവേർ ആക്രമണത്തിൽ ഒരാളെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു....

കിഫ്‌ബി വഴി കേരളത്തിൽ 90,562 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു, ഓരോ ദിവസവും നടന്നത് 26 കോടിയുടെ വികസനം: മുഖ്യമന്ത്രി

കേരളത്തിൽ വികസന പ്രവർത്തനങ്ങൾ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി...

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക...

Topics

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഫ്ഗാൻ മാധ്യമങ്ങൾ; സന്ദർശിക്കാനെത്തിയ സഹോദരിമാരെ പൊലീസ് ആക്രമിച്ചെന്ന് റിപ്പോർട്ട്

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ മാധ്യമങ്ങൾ....

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ നൽകി

പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടി തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ്....

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ

ഡൽഹി ചാവേർ ആക്രമണത്തിൽ ഒരാളെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു....

കിഫ്‌ബി വഴി കേരളത്തിൽ 90,562 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു, ഓരോ ദിവസവും നടന്നത് 26 കോടിയുടെ വികസനം: മുഖ്യമന്ത്രി

കേരളത്തിൽ വികസന പ്രവർത്തനങ്ങൾ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി...

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക...

ശാസ്ത്ര ഗവേഷണം വേഗത്തിലാക്കാൻ AI: ട്രംപിന്റെ ‘ജെനസിസ് മിഷൻ’ പ്രഖ്യാപിച്ചു

രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) ഉപയോഗിക്കാൻ...

യുക്രെയ്ന്‍-റഷ്യ സമാധാന കരാര്‍: അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി യുഎസ് സൈനിക സെക്രട്ടറി

അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ യുഎസ് സൈനിക സെക്രട്ടറി ഡാന്‍...

‘വിലായത്ത് ബുദ്ധ’യിൽ ഭാസ്കരൻ മാഷായി ഞെട്ടിച്ച് ഷമ്മി തിലകൻ

അസാധാരണ അഭിനയ മുഹൂർത്തങ്ങൾ! നാട്ടുകാർക്ക് നാലക്ഷരം പറഞ്ഞുകൊടുത്ത അധ്യാപകൻ, തന്റേടമുള്ള പഞ്ചായത്ത്...
spot_img

Related Articles

Popular Categories

spot_img