ട്രംപ് ഭരണകൂടത്തിന് തിരിച്ചടി? ഇറക്കുമതി തീരുവ വർധനയുടെ നിയമപരമായ അടിത്തറയിൽ സംശയം പ്രകടിപ്പിച്ച് യുഎസ് സുപ്രീം കോടതി

ട്രംപ് ഭരണകൂടം വ്യാപകമായി നടപ്പാക്കുന്ന ആഗോളതലത്തിലുള്ള ഇറക്കുമതി തീരുവ വർധനയുടെ നിയമപരമായ അടിത്തറയിൽ സംശയം പ്രകടിപ്പിച്ച് യുഎസ് സുപ്രീം കോടതി. നികുതി ചുമത്താനുള്ള പ്രസിഡൻ്റിൻ്റെ അധികാരത്തെ ജസ്റ്റിസുമാർ ചോദ്യം ചെയ്തു. ട്രംപ് നടപ്പാക്കിയ തീരുവ വർധനയിൽ ബുധനാഴ്ച വാദം കേൾക്കവെയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. ട്രംപിൻ്റെ വിവാദ സാമ്പത്തിക നയങ്ങൾക്കെതിരെ നടക്കുന്ന നിർണായക നിയമ പോരാട്ടമാണിത്.

ട്രംപ് ഭരണകൂടത്തിൻ്റെ നിലപാടിനെ യുഎസ് സുപ്രീം കോടതി ജഡ്ജിമാർ പോലും സംശയത്തോടെയാണ് വീക്ഷിച്ചത്. “ട്രംപിൻ്റെ നടപടി അമേരിക്കൻ ജനതയ്ക്ക് മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കുന്നത് പോലെയാണ്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് യുഎസ് കോൺഗ്രസിൻ്റെ അധികാരമാണ്,” ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് പറഞ്ഞു.

ഈ വർഷമാദ്യം തുടരെ എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഒരു ഘോഷയാത്രയാണ് ഉണ്ടായത്. 1977ലെ ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്റ്റ് (ഐഇഇപിഎ) നിയമമാണ് ഡൊണാൾഡ് ട്രംപ് ഇതിനായി പ്രയോഗിച്ചത്. ദേശീയ അടിയന്തരാവസ്ഥ പോലുള്ള ചില സാഹചര്യങ്ങളിൽ അന്താരാഷ്ട്ര ഇടപാടുകൾ നിയന്ത്രിക്കാനോ നിരോധിക്കാനോ പ്രസിഡൻ്റിന് അധികാരം നൽകുന്ന നിയമമാണിത്. യുഎസിലേക്കുള്ള ഇറക്കുമതിക്ക് അദ്ദേഹം നിരവധി രാജ്യങ്ങൾക്ക് മേൽ അന്യായമായി ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഈ നിയമത്തിൻ്റെ ഉപയോഗമാണ് യുഎസ് സുപ്രീം കോടതി പുനഃപരിശോധിക്കുന്നത്.

ഭരണഘടന പ്രകാരം നികുതി ചുമത്താനുള്ള ഏക അധികാരം യുഎസ് കോൺഗ്രസിനാണ്. 2026 ജൂലൈയിൽ കോടതിയുടെ കാലാവധി അവസാനിക്കുന്നത് വരെ കേസിൽ വിധി പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് സമയമുണ്ട്. അതേസമയം, ട്രംപ് സർക്കാരിൻ്റെ നടപടികളെ യുഎസ് സോളിസിറ്റർ ജനറൽ കോടതിയിൽ ന്യായീകരിച്ചു. ഇവിടെ പ്രയോഗിക്കുന്നത് നികുതി ചുമത്താനുള്ള അധികാരമാണെന്ന് ഞങ്ങൾ വാദിക്കുന്നില്ലെന്നും ഡീൻ ജോൺ സോവർ കോടതിയിൽ ചൂണ്ടിക്കാട്ടി. വിദേശ വാണിജ്യം നിയന്ത്രിക്കാനുള്ള അധികാരമാണിതെന്നും ഇവ നിയന്ത്രണ തീരുവകളാണെന്നും അദ്ദേഹം സമർഥിച്ചു.

താരിഫുകൾ നികുതികളല്ലെന്ന് നിങ്ങൾ പറയുമെങ്കിലും യഥാർത്ഥത്തിൽ അവ കൃത്യമായി അങ്ങനെ തന്നെയാണെന്ന് ലിബറൽ ജസ്റ്റിസ് സോണിയ സൊട്ടോമയർ പറഞ്ഞു. നിയമം പ്രസിഡൻഷ്യൽ അധികാരത്തെ പരിമിതപ്പെടുത്താൻ രൂപകൽപ്പന ചെയ്‌തതും ഉദ്ദേശിച്ചുള്ളതുമാണെന്നാണ് ലിബറൽ ജസ്റ്റിസ് കേതൻജി ബ്രൗൺ ജാക്‌സൺ അഭിപ്രായപ്പെട്ടത്. യുഎസ് പ്രസിഡൻ്റിൻ്റേയും ഐഇഇപിഎയുടെയും അടിയന്തര അധികാരങ്ങൾ നിയന്ത്രിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

കേസിൽ രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനായ നീൽ കത്യാൽ ട്രംപിൻ്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. “താരിഫുകൾ നികുതികളാണ്. അവർ അമേരിക്കക്കാരുടെ പോക്കറ്റുകളിൽ നിന്ന് ഡോളർ എടുത്ത് യുഎസ് ട്രഷറിയിൽ നിക്ഷേപിക്കുന്നു. രാജ്യത്തിൻ്റെ ഭരണഘടനാ സ്ഥാപകർ ആ നികുതി അധികാരം യുഎസ് കോൺഗ്രസിന് മാത്രമാണ് നൽകിയിട്ടുള്ളത്. എന്നിട്ടും, ഇവിടെ പ്രസിഡൻ്റ് കോൺഗ്രസിനെ മറികടന്ന് ഇക്കാലം വരെയുള്ള ഏറ്റവും വലിയ നികുതി വർധനവാണ് ഏർപ്പെടുത്തിയത്. ഐഇഇപിഎ നിയമം പ്രയോഗിക്കേണ്ട ഘട്ടത്തെ കുറിച്ച് കൃത്യമായി നിയമത്തിൽ അനുശാസിച്ചിട്ടുണ്ട്. മുഴുവൻ താരിഫ് സംവിധാനത്തേയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയേയും ഇത്തരത്തിൽ പുനഃപരിശോധിക്കാനുള്ള അധികാരം യുഎസ് കോൺഗ്രസ് പ്രസിഡൻ്റിന് നൽകി എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്,” നീൽ കത്യാൽ കോടതിയിൽ വാദിച്ചു.

“ഇതൊരു യുദ്ധകാല സാഹചര്യമോ, അല്ലെങ്കിൽ കീഴടക്കിയ പ്രദേശത്തെ നിയമമോ അല്ല. ഇതൊരു നിയമത്തിൻ്റെ തെറ്റായ പ്രയോഗമാണ്. സാധാരണമായ ഒരു സാഹചര്യത്തിൽ പോലും യുഎസ് പ്രസിഡൻ്റ് മുഴുവൻ ലോകത്തിനും തീരുവ ചുമത്തുന്നു. നമ്മുടെ ചരിത്രത്തിലെ ഒരു പ്രസിഡൻ്റിനും ഇതേവരെ ഉണ്ടായിട്ടില്ലാത്ത ഒരു അധികാരം തനിക്കുണ്ടെന്ന് ഉറപ്പിച്ചുകൊണ്ടാണ് ട്രംപ് ഇത് ചെയ്യുന്നത്,” നീൽ കത്യാൽ വിമർശിച്ചു.

ട്രംപിൻ്റെ താരിഫുകൾക്കെതിരെ നേരത്തെ യുഎസിലെ കീഴ്‌ക്കോടതികൾ വിധി പുറപ്പെടുവിച്ചിരുന്നതായി ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്ത സംസ്ഥാനങ്ങൾക്ക് വേണ്ടി വാദിക്കുന്ന ഒറിഗോൺ സോളിസിറ്റർ ജനറൽ ബെഞ്ചമിൻ ഗട്ട്മാൻ പറഞ്ഞു. എന്നാൽ ട്രംപ് സർക്കാർ അപ്പീലുകളിലൂടെ ഇതിനെ മറികടക്കാനാണ് ശ്രമിച്ചത്. പ്രസിഡൻ്റ് ട്രംപിൻ്റെ ഭരണത്തിന് കീഴിൽ പുതിയ പരീക്ഷണങ്ങൾക്ക് ഇത് വഴിയൊരുക്കി. കീഴ്‌ക്കോടതികളെ മറികടക്കാൻ സുപ്രീം കോടതി അതിൻ്റെ നിഴൽ രേഖയിലൂടെ ഭരണകൂടത്തോടൊപ്പം നിന്നുവെന്നും ബെഞ്ചമിൻ ഗട്ട്മാൻ വിമർശിച്ചു.

അരിസോണ, കൊളറാഡോ, കണക്റ്റിക്കട്ട്, ഡെലവെയർ, ഇല്ലിനോയിസ്, മെയ്ൻ, മിനസോട്ട, നെവാഡ, ന്യൂ മെക്സിക്കോ, ന്യൂയോർക്ക്, ഒറിഗോൺ, വെർമോണ്ട് എന്നീ 12 സംസ്ഥാനങ്ങളുടെയും, ചെറുകിട ബിസിനസുകാരുടെയും സഖ്യമാണ് ട്രംപ് ഭരണകൂടത്തിൻ്റെ അന്യായമായ താരിഫ് പരിഷ്കാരങ്ങൾ തടയുന്നതിനായി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ട്രംപിൻ്റെ തീരുവ വർധിപ്പിക്കലിലൂടെ 2025ൽ ഒരു യുഎസ് കുടുംബത്തിന് ശരാശരി നികുതി 1,200 ഡോളർ ആയിരുന്നെങ്കിൽ, 2026ൽ അത് 1,600 ഡോളറായി വർധിക്കുമെന്നാണ് നോൺ-പാർട്ടിസൻ ടാക്സ് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടുന്നത്. തീരുവ വർധനയ്ക്കെതിരെ യുഎസിലെ ഏറ്റവും വലിയ ബിസിനസ് ലോബി ഗ്രൂപ്പായ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ഉൾപ്പെടെ നൽകിയ 40 ഓളം ഹർജികളാണ് യുഎസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Hot this week

അമേരിക്കയിൽ എയർപോർട്ടുകളിൽ ഫ്ലൈറ്റുകൾ കുറയ്ക്കുമെന്ന് ഗതാഗതസെക്രട്ടറി മുന്നറിയിപ്പ്

അമേരിക്കയിലെ 40 പ്രധാന എയർപോർട്ടുകളിൽ ഫ്ലൈറ്റുകൾ 10% വീതം കുറയ്ക്കാമെന്ന് ഗതാഗതമന്ത്രാലയ...

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രമെഴുതി ഗസാല ഹാഷ്മി

 വിർജീനിയയുടെ അടുത്ത ലെഫ്റ്റനന്റ് ഗവർണറായി ഗസാല ഹാഷ്മി തിരഞ്ഞെടുക്കപ്പെട്ടതോടെ, അമേരിക്കൻ രാഷ്ട്രീയത്തിൽ...

സുഡാനില്‍ ചോരപ്പുഴ ഒഴുകുന്നു! എല്‍-ഒബെയ്ഡില്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

സുഡാനില്‍ ആഭ്യന്തര യുദ്ധം അതിരൂക്ഷമായി തുടരുന്നുവെന്നതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് നോര്‍ത്ത്...

പെൺപടയുടെ കരുത്തിൽ ന്യൂയോർക്ക് സിറ്റി ഭരിക്കാൻ സൊഹ്റാൻ മംദാനി

 ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്‌റാൻ മംദാനിക്ക് കീഴിലുള്ള...

ജനവിധി തേടി ബിഹാര്‍, ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു

ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....

Topics

അമേരിക്കയിൽ എയർപോർട്ടുകളിൽ ഫ്ലൈറ്റുകൾ കുറയ്ക്കുമെന്ന് ഗതാഗതസെക്രട്ടറി മുന്നറിയിപ്പ്

അമേരിക്കയിലെ 40 പ്രധാന എയർപോർട്ടുകളിൽ ഫ്ലൈറ്റുകൾ 10% വീതം കുറയ്ക്കാമെന്ന് ഗതാഗതമന്ത്രാലയ...

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രമെഴുതി ഗസാല ഹാഷ്മി

 വിർജീനിയയുടെ അടുത്ത ലെഫ്റ്റനന്റ് ഗവർണറായി ഗസാല ഹാഷ്മി തിരഞ്ഞെടുക്കപ്പെട്ടതോടെ, അമേരിക്കൻ രാഷ്ട്രീയത്തിൽ...

സുഡാനില്‍ ചോരപ്പുഴ ഒഴുകുന്നു! എല്‍-ഒബെയ്ഡില്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

സുഡാനില്‍ ആഭ്യന്തര യുദ്ധം അതിരൂക്ഷമായി തുടരുന്നുവെന്നതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് നോര്‍ത്ത്...

പെൺപടയുടെ കരുത്തിൽ ന്യൂയോർക്ക് സിറ്റി ഭരിക്കാൻ സൊഹ്റാൻ മംദാനി

 ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്‌റാൻ മംദാനിക്ക് കീഴിലുള്ള...

ജനവിധി തേടി ബിഹാര്‍, ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു

ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....

മുരളിയും സേതുമാധവനും തിരശീലയ്ക്ക് പിന്നിലേക്ക്, ഇനി സന്ദീപിൻ്റെ കാലം; ബിസിനസ് സംരംഭക രംഗത്തെ മാറ്റത്തിൽ വ്യവസായ വകുപ്പ് മന്ത്രി

കേരളത്തിലെ ബിസിനസ് സംരംഭക രംഗത്ത് ഉണ്ടായ മാറ്റത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി...

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാനം നിയമ പോരാട്ടത്തിന്; തീരുമാനം സർവ്വകക്ഷി യോഗത്തിൽ

കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത്...
spot_img

Related Articles

Popular Categories

spot_img