ട്രംപിന്റെ ശത്രു, ഡെമോക്രാറ്റുകളുടെ വഴികാട്ടി; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി നാന്‍സി പെലോസി

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായും, ഇനി തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്നും പെലോസി അറിയിച്ചു. യുഎസ് രാഷ്ട്രീയത്തിലെ പെണ്‍പുലിയെന്നും, ഉരുക്കുവനിതയെന്നും പേരുകേട്ട പെലോസി, യുഎസ് പ്രതിനിധി സഭയുടെ ആദ്യ വനിതാ സ്പീക്കര്‍ കൂടിയാണ്.

1987 ല്‍ 47ാമത്തെ വയസില്‍ കാലിഫോര്‍ണിയയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് എത്തിയ നാന്‍സി പെലോസി, നാല് പതിറ്റാണ്ടിനു ശേഷമാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. 2026 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നും, സഭയിലെ തന്റെ കാലാവധി അവസാനിക്കുന്ന 2027ഓടെ ഔദ്യോഗികജീവിതത്തിന് വിരാമമാകുമെന്നും പെലോസി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഇതോടെ ഡോമോക്രാറ്റ് ക്യാമ്പിന് നഷ്ടപ്പെടുന്നത് കരുത്തുറ്റ നേതാക്കളില്‍ ഒരാളെയാണെങ്കില്‍, പ്രസിഡന്റ് ട്രംപിനെ വിട്ടുപോകുന്നത് നിഴലായി പിന്തുടര്‍ന്ന രാഷ്ട്രീയ ശത്രുവാണ്.

രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നിരാശയെന്തെന്ന ചോദ്യത്തിന്, റിപബ്ലിക്ക് പാര്‍ട്ടിയെയും ട്രംപിനെയും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വേണ്ട തെരഞ്ഞെടുപ്പ് വിജയങ്ങള്‍ തനിക്കില്ല എന്നാണ് 2022ല്‍ പെലോസി നല്‍കിയ മറുപടി. സഭയില്‍ ഒരുമയെക്കുറിച്ച് ട്രംപ് പ്രസംഗിച്ചപ്പോള്‍ പെലോസിയുടെ മറുപടി പരിഹാസച്ചിരിയായിരുന്നു. ട്രംപിനെതിരെ 2019ലും 20ലും രണ്ടുതവണ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. 2020ല്‍ യുഎസ് ഹൗസില്‍ സ്പീക്കറായിരുന്ന പെലോസിക്ക് കൈകൊടുക്കാതെ യൂണിറ്റി പ്രസംഗം നടത്തി ട്രംപ്. പിന്നാലെ സഭയില്‍ എഴുന്നേറ്റ് നിന്ന നാന്‍സി പെലോസി പ്രസംഗത്തിന്റെ പതിപ്പ് രണ്ടായി വലിച്ചുകീറി.

ഉരുക്കുവനിതയെന്നും പെണ്‍സിംഹമെന്നും മാധ്യമങ്ങള്‍ വിശേഷങ്ങളേറെ നല്‍കിയിട്ടുണ്ട് പെലോസിക്ക്. 2003 മുതല്‍ 2023 വരെ യുഎസ് പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകളുടെ നേതാവായിരുന്നു പെലോസി. കോണ്‍ഗ്രസില്‍ ഒരു പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ ആദ്യ വനിത. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള കാലത്ത്, ന്യൂനപക്ഷ നേതാവായും, ഡെമോക്രാറ്റിക് ഭൂരിപക്ഷ കാലത്ത് സ്പീക്കര്‍ ആയും സ്ഥാനം വഹിച്ചു. 2007 ല്‍ യുഎസ് പ്രതിനിധി സഭയുടെ ആദ്യ വനിതാ സ്പീക്കറായി.

2019 ല്‍ വീണ്ടും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട്, 1955നുശേഷം സ്ഥാനത്തേക്ക് മടങ്ങുന്ന ആദ്യ സ്പീക്കറായി. അഫോര്‍ഡബിള്‍ കെയര്‍ ആക്റ്റ്, ഡോഡ്-ഫ്രാങ്ക് വാള്‍സ്ട്രീറ്റ് പരിഷ്‌കരണം, ഉപഭോക്തൃ സംരക്ഷണ നിയമം, ഡോണ്‍ഡ് ആസ്‌ക് ഡോണ്‍ഡ് ടെല്‍ ആക്ട്, അമേരിക്കന്‍ റിക്കവറി ആന്‍ഡ് റീ ഇന്‍വെസ്റ്റ്‌മെന്റ് ആക്ട് എന്നിങ്ങനെ സുപ്രധാനബില്ലുകള്‍ പാസാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

80കളില്‍ ജന്മനാടായ സാന്‍ ഫ്രാന്‍സിസ്‌കോയിലടക്കം എയ്ഡസ് വ്യാപനമുണ്ടായപ്പോള്‍ ലോകം പ്രതികൂട്ടില്‍ നിര്‍ത്തിയ സ്വവര്‍ഗ്ഗാനുരാഗികളെ പിന്തുണച്ചു. ലൈംഗികസ്വത്വം മനുഷ്യാവകാശമാണെന്ന് വാദിച്ചു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ തുറന്നെതിര്‍ത്തു. 87ാം വയസിലെ പെലോസിയുടെ വിരമിക്കല്‍ പ്രഖ്യാപനം അമേരിക്കന്‍ രാഷ്ട്രീയം പുതുമുഖങ്ങള്‍ക്ക് വഴിമാറുന്ന കാലത്തുകൂടിയാണെന്നതും ശ്രദ്ധേയം.

Hot this week

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഫ്ഗാൻ മാധ്യമങ്ങൾ; സന്ദർശിക്കാനെത്തിയ സഹോദരിമാരെ പൊലീസ് ആക്രമിച്ചെന്ന് റിപ്പോർട്ട്

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ മാധ്യമങ്ങൾ....

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ നൽകി

പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടി തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ്....

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ

ഡൽഹി ചാവേർ ആക്രമണത്തിൽ ഒരാളെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു....

കിഫ്‌ബി വഴി കേരളത്തിൽ 90,562 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു, ഓരോ ദിവസവും നടന്നത് 26 കോടിയുടെ വികസനം: മുഖ്യമന്ത്രി

കേരളത്തിൽ വികസന പ്രവർത്തനങ്ങൾ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി...

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക...

Topics

ശാസ്ത്ര ഗവേഷണം വേഗത്തിലാക്കാൻ AI: ട്രംപിന്റെ ‘ജെനസിസ് മിഷൻ’ പ്രഖ്യാപിച്ചു

രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) ഉപയോഗിക്കാൻ...

യുക്രെയ്ന്‍-റഷ്യ സമാധാന കരാര്‍: അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി യുഎസ് സൈനിക സെക്രട്ടറി

അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ യുഎസ് സൈനിക സെക്രട്ടറി ഡാന്‍...

‘വിലായത്ത് ബുദ്ധ’യിൽ ഭാസ്കരൻ മാഷായി ഞെട്ടിച്ച് ഷമ്മി തിലകൻ

അസാധാരണ അഭിനയ മുഹൂർത്തങ്ങൾ! നാട്ടുകാർക്ക് നാലക്ഷരം പറഞ്ഞുകൊടുത്ത അധ്യാപകൻ, തന്റേടമുള്ള പഞ്ചായത്ത്...
spot_img

Related Articles

Popular Categories

spot_img