ഗാസയിലെ വംശഹത്യ ആരോപണം: നെതന്യാഹുവിനും മറ്റു ഇസ്രയേൽ ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി

ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി. ഇസ്താംബൂൾ പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ, സൈനിക മേധാവി ലെഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവർ ഉൾപ്പെടെ 37 പേരെ പ്രതികളാക്കിയിട്ടുണ്ട്. എന്നാൽ പൂർണമായ പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.

ഗാസയിൽ ഇസ്രയേൽ വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണ് നടത്തുന്നതെന്ന് തുർക്കി ആരോപിച്ചു. ഗാസ മുനമ്പിൽ തുർക്കി നിർമിച്ചതും, മാർച്ചിൽ ഇസ്രയേൽ ബോംബിട്ട് തകർത്തതുമായ തുർക്കി-പലസ്തീൻ സൗഹൃദ ആശുപത്രിയെക്കുറിച്ചും പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്.

അതേസമയം, തുർക്കിയുടെ അറസ്റ്റ് വാറണ്ടിനെ പിആർ സ്റ്റണ്ട് എന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. സ്വേച്ഛാധിപതിയായ തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ്റെ ഏറ്റവും പുതിയ പിആർ സ്റ്റണ്ടിനെ ഇസ്രായേൽ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ എക്സിൽ കുറിച്ചു.

നേരത്തെ ഇസ്രയേലിനെതിരെ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സമർപ്പിച്ച കേസിൽ കഴിഞ്ഞ വർഷം തുർക്കി കക്ഷി ചേർന്നിരുന്നു. ഡൊണാൾഡ് ട്രംപിൻ്റെ പ്രാദേശിക സമാധാന പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 10 മുതൽ തകർന്ന ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ട്. പക്ഷേ, ഇസ്രയേൽ സൈന്യം ഇത് തുടർച്ചയായി ലംഘിക്കുന്നുണ്ട്.

Hot this week

ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ 2023:”ഇദം പാരമിതം’  സംവാദം നവംബർ 12-ന്

നവംബർ ആറുമുതൽ പതിനാറു മുതൽ നടക്കുന്ന  ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ...

ലീന ഖാൻ; മംദാനിയുടെ ട്രാൻസിഷൻ ടീമിന്റെ സഹ-നേതൃസ്ഥാനത്ത്

ന്യൂയോർക്ക്, ന്യൂയോർക്ക് — സിറ്റി ഹാളിനെക്കുറിച്ചുള്ള തന്റെ പുരോഗമനപരമായ കാഴ്ചപ്പാടിന് അടിവരയിടുന്ന...

ജോയ്ആലുക്കാസിൽ ‘ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ’!

ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്, ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി 'ബ്രില്യൻസ് ഡയമണ്ട്...

ഷാജി സാമുവേല്‍ ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ഫൊക്കാന പെന്‍സില്‍വേനിയ റീജിയന്റെ പ്രസിഡന്റ് ഷാജി സാമുവേല്‍ ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ്...

ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ച ജെയിംസ് ഡി. വാട്സൺ അന്തരിച്ചു

ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്ര ലോകത്ത് നിർണായക വഴിത്തിരിവായി മാറിയ ഡിഎൻഎയുടെ ഘടന...

Topics

വീഡിയോ പങ്കുവച്ചതോടെ വിവാദം; വന്ദേഭാരതിൽ കുട്ടികൾ ആലപിച്ച ആർഎസ്എസ് ഗണഗീതം പിൻവലിച്ച് സതേൺ റെയിൽവേ

വന്ദേഭാരതിൽ വച്ച് കുട്ടികൾ ആലപിച്ച ആർഎസ്എസ് ഗണഗീതം പിൻവലിച്ച് സതേൺ റെയിൽവേ....
spot_img

Related Articles

Popular Categories

spot_img