തിരുവനന്തപുരം ലൈറ്റ് മെട്രോ 2015ല്‍ ഉമ്മൻ ചാണ്ടി സർക്കാർ ഭരണാനുമതി നല്‍കിയ പദ്ധതി, പിണറായി സര്‍ക്കാര്‍ നടത്തുന്നത് മറ്റൊരു പിആർ തട്ടിപ്പ്: അബിൻ വർക്കി

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ ആദ്യഘട്ട ഭരണാനുമതി നൽകിയത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് അബിൻ വർക്കി. 2015ൽ തന്നെ ഭരണാനുമതി നൽകി ആദ്യഘട്ടം ഒക്കെ 12 കൊല്ലം മുൻപ് പൂർത്തിയാക്കിയതാണ്. ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങി വച്ച പദ്ധതി ഇതേ വരെ നീണ്ടു പോകേണ്ട കാര്യം തന്നെ ഇല്ലായിരുന്നുവെന്നും അബിൻ വർക്കി ഫേസ്ബുക്കിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്കു ആദ്യ ഘട്ട അനുമതി. “ഈ വാർത്ത കണ്ട് ഒരു തിരുവനന്തപുരംകാരനെ പോലെ തന്നെ ഞാനും സന്തോഷവാനായിരുന്നു. കാരണം ചുരുങ്ങിയത് ആഴ്ചയിൽ രണ്ട് ദിവസം എങ്കിലും യാത്ര ചെയ്യുന്ന തിരുവനന്തപുരം നഗരത്തിൽ മെട്രോ വന്നാൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരവധിയാണ്. ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങി വച്ച പദ്ധതി ഇതേ വരെ നീണ്ടു പോകേണ്ട കാര്യം തന്നെ ഇല്ലായിരുന്നു.

പക്ഷെ വാർത്ത മുഴുവൻ വായിച്ചപ്പോൾ ആണ് ഒരു കാര്യം മനസിലായത്. ആദ്യഘട്ട അനുമതി ആരാണ് കൊടുത്തത്? മുഖ്യമന്ത്രി കൊടുത്തു എന്ന്. അതിലുള്ള പ്രത്യേകത? ഒന്നും ഇല്ല. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ ഭരണാനുമതി ഉമ്മൻ ചാണ്ടി സർക്കാർ 2015ൽ തന്നെ കൊടുത്ത് ആദ്യ ഘട്ടം ഒക്കെ 12 കൊല്ലം മുൻപ് പൂർത്തിയാക്കിയതാണ്.

പിന്നീട് എന്ത് സംഭവിച്ചു? 2016ൽ അധികാരത്തിൽ വന്ന സർക്കാർ ഇതുമായി ബന്ധപ്പെട്ട് ഒന്നും ചെയ്തില്ല. ഇനി എന്തൊക്കെ ചെയ്യണം? ഇന്നലെ മുഖ്യമന്ത്രി ഫോട്ടോഷോപ്പ് ചെയ്ത ഈ റൂട്ട് വച്ച് കെഎംആർഎൽ ഒരു ഡീറ്റൈൽഡ് ഡി.പി. ആർ ഉണ്ടാക്കണം. (ഇതിന് 6 മാസം). അത് കേന്ദ്ര മെട്രോ പോളിസി 2017നും കേന്ദ്ര നിയമങ്ങൾക്കും ബാധകമായിരിക്കണം. എന്നിട്ട് കേന്ദ്ര സർക്കാർ ഒരു അനുമതി കൂടി നൽകണം.(അത് എത്ര നാൾ ആണെന്ന് അറിയില്ല).

സത്യത്തിൽ എന്താ സംഭവം? പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് വന്നപ്പോ 9.5 കൊല്ലം ആയി ഒന്നും ചെയ്യാതിരുന്ന സർക്കാർ അത് വച്ച് നടത്തുന്ന മറ്റൊരു പിആർ തട്ടിപ്പ് എന്നല്ലാതെ വേറെ ഒന്നുമില്ല. സർക്കാർ താഴെ പോകുന്നതിന്റെ പന്ത്രണ്ടാം മണി നേരത്താണല്ലോ മുഖ്യമന്ത്രിക്ക് വികസന ത്വര കയറിയിരിക്കുന്നത്. എട്ടുകാലി പിണറായികുഞ്ഞ്!!

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img