കെഎച്ച്എൻഎയുടെ ‘മൈഥിലി മാ 2025–2027’ പദ്ധതിക്ക് ഔദ്യോഗിക തുടക്കം

കേരള ഹിന്ദുസ്‌ ഓഫ് നോർത്ത് അമേരിക്കയുടെ (KHNA)യുടെ വനിതാ സംരംഭമായ മൈഥിലി മാ 2025–2027യുടെ ഔദ്യോഗിക ഉദ്ഘാടനം സൂം മീറ്റിംഗിലൂടെ നടന്നു. വൈകുന്നേരം 7:00 PM EST-ന് ആരംഭിച്ച പരിപാടിയിൽ അമേരിക്കയിലെയും ഇന്ത്യയിലെയും അംഗങ്ങൾ പങ്കുചേർന്നു, മാതൃത്വം, ആത്മീയത, സാംസ്കാരിക ഐക്യം എന്നിവയെ ആധാരമാക്കി.

ദുർഗാ ലക്ഷ്മിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ കെഎച്ച്എൻഎ  ജനറൽ സെക്രട്ടറി സിനു നായർ സ്വാഗതം ആശംസിച്ചു. കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷ പ്രസംഗം നടത്തി. കഴിഞ്ഞ നാലു വർഷമായി വിജയകരമായി നടന്നുവരുന്ന മൈഥിലി മാ ലളിതാ സഹസ്രനാമം പരിപാടിക്ക് പിന്തുണ നൽകിയ അമ്മമാരോട് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. വരുന്ന മണ്ഡലകാലത്തെ ശബരിമല സൗജന്യ ബസ് സർവീസ്, മാർച്ചിലെ ആറ്റുകാൽ പൊങ്കാല തുടങ്ങിയ KHNAയുടെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും, സംഘടനയുടെ ദീർഘകാല ലക്ഷ്യങ്ങൾക്കായി സമൂഹത്തിന്റെ അനുഗ്രഹവും പിന്തുണയും അഭ്യർത്ഥിക്കുകയും ചെയ്തു.

തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളേജിലെ സംസ്കൃത പ്രൊഫസറും പ്രമുഖ പണ്ഡിതയുമായ ഡോ. സരിത മഹേശ്വരൻ ആയിരുന്നു മുഖ്യാതിഥി. ശാന്താ പിള്ളൈ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. സ്ത്രീകളുടെ ആത്മീയ ഊർജ്ജം, പ്രാർത്ഥനയുടെ പ്രാധാന്യം, കുടുംബത്തിൽ ഐക്യം നിലനിർത്തുന്നതിലുള്ള അവരുടെ പങ്ക് എന്നിവയെക്കുറിച്ച് ഡോ. സരിത മഹേശ്വരൻ സംസാരിച്ചു. മൈഥിലി മാ പോലുള്ള കൂട്ടായ്മകൾ ഹിന്ദു ഐക്യത്തിനും യുവതലമുറയിലേക്ക് ആത്മീയ പാരമ്പര്യം കൈമാറ്റം ചെയ്യുന്നതിനും നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടി.

യോഗക്ഷേമ സഭയുടെ സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റായ മല്ലിക നമ്പൂതിരി പ്രത്യേക അതിഥിയായി പങ്കെടുത്തു. KHNAയുടെ ചാരിറ്റി പ്രവർത്തനങ്ങളെയും ലളിതാ സഹസ്രനാമം പാരായണത്തെയും അവർ പ്രശംസിച്ചു. തുടർന്ന് യോഗക്ഷേമ സഭാ സംസ്ഥാന സെക്രട്ടറി വത്സലാ പണിക്കത്ത് ലളിതാ സഹസ്രനാമം പാരായണത്തിന് നേതൃത്വം നൽകുകയും, നിരവധി വനിതകൾ പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്തു.

ശാന്താ പിള്ളൈ, രാധാമണി നായർ, ഗീതാ ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരാണ് മൈഥിലി മായുടെ 2025–2027 കാലയളവിലെ നേതൃത്വം വഹിക്കുന്നത്. രാധാമണി നായർ, മൈഥിലി മാ പരിപാടിയുടെ പുരോഗതിയും ലളിതാ സഹസ്രനാമം കുടുംബ സമാധാനത്തിനും ഐശ്വര്യത്തിനും എങ്ങനെ സഹായകമാകുമെന്നും വിശദീകരിച്ചു. ആഴ്ചതോറും ലളിതാ സഹസ്രനാമം ചൊല്ലുന്നതിന്റെ പ്രാധാന്യം ഗീതാ ഉണ്ണികൃഷ്ണൻ ഓർമ്മിപ്പിച്ചു.

റിച്ച്മണ്ടിൽ നിന്നുള്ള സരിക നായർ പരിപാടിയുടെ എം.സി. ആയി പ്രവർത്തിച്ചു. കെഎച്ച്എൻഎ യുടെ ട്രസ്റ്റി ബോർഡ് മെമ്പർ ഡോ. തങ്കം അരവിന്ദ് നന്ദി പ്രസംഗം നടത്തി.

മാതൃത്വത്തെ ആദരിക്കുകയും ആത്മീയതയും സാംസ്കാരിക ഐക്യവും വളർത്തുകയും ചെയ്യുന്ന മൈഥിലി മാ 2025–2027, KHNAയുടെ പ്രവർത്തന ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ്. എല്ലാ വെള്ളിയാഴ്ചയും ഈസ്റ്റേൺ ടൈം വൈകുന്നേരം 7 മണിക്ക് സൂമിലാണ് മൈഥിലി മാ പരിപാടി നടക്കുക. സൂം ഐഡി 88275224714.

കെഎച്ച്എൻഎയുടെ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവർ സംയുക്തമായി എല്ലാ അമ്മമാരെയും പരിപാടികളിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചു.

Hot this week

കേരളപ്പിറവി ആഘോഷം  “കേരളോത്സവം” ഉൽസവമാക്കി മാറ്റി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ

അമേരിക്കയിലെ മലയാളി കൂട്ടായ്‍മകളുടെ പതിവ് ആഘോഷങ്ങൾക്ക് വ്യത്യസ്തമായി നാം ജനിച്ചു വളർന്ന...

വിസ നിഷേധിക്കാനുള്ള പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു ട്രംപ് ഭരണകൂടം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം,...

ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ കേരളദിനാഘോഷം ഗംഭീരമായി

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽകേരളദിനം ഫിലാഡൽഫിയയിൽ ആഘോഷിച്ചു. കേരളത്തിന്റെപൈതൃകവും ഐക്യവും അനുസ്മരിപ്പിക്കുന്ന...

റൈബ് ഗ്രാമത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത് റഷ്യ; ആക്രമണം വ്യാപിപ്പിക്കാൻ തീരുമാനം

യുക്രെയിനിലെ പൊക്രോവ്സ്കിന് പിന്നാലെ സപ്പോര്യഷ്യ പ്രവിശ്യയിലെ ഗ്രാമങ്ങളും കീഴടക്കി റഷ്യ. റൈബ്ന...

‘ഫങ് വോങ്’ ചുഴലിക്കൊടുങ്കാറ്റ് കരതൊടും മുമ്പേ തന്നെ വെള്ളപ്പൊക്കം; ഫിലിപ്പീൻസിൽ ഒരു ദശലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു

ഫിലിപ്പീൻസിൻ്റെ കിഴക്കൻ തീരത്ത് 'ഫങ് വോങ്' ചുഴലിക്കൊടുങ്കാറ്റ് കരതൊടും മുമ്പേ തന്നെ...

Topics

ഇന്ത്യക്കെതിരായ ഭീകരാക്രമണം; പാകിസ്ഥാനിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനത്തിന് പാകിസ്ഥാന് എസ് 1 എന്ന പേരിൽ പ്രത്യേക സംഘം...

അവസാനഘട്ട വിധിയെഴുത്തിന് ബിഹാർ: രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

ബിഹാറിൽ നാളെ അവസാനഘട്ട വോട്ടെടുപ്പ്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് ജനവിധി...

ശബരിമല ഡ്യൂട്ടിക്കെത്തിയ ജീവനക്കാർക്ക് ഒരു വർഷം കഴിഞ്ഞിട്ടും അലവൻസില്ല; പരാതിയുമായി പാരാമെഡിക്കൽ ജീവനക്കാർ

കഴിഞ്ഞ മണ്ഡലകാല സമയത്ത് ശബരിമലയിൽ ഡ്യൂട്ടി ചെയ്ത പാരാമെഡിക്കൽ ജീവനക്കാർക്ക് ഒരു...
spot_img

Related Articles

Popular Categories

spot_img