ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി

ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന നിറത്തിലുള്ള ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി. ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിന് സമീപമാണ് വാഹനം ഡൽഹി പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ മണിക്കൂറുകളിലായി ഈ വാഹനത്തിനായി ഡൽഹി, ഹരിയാന,ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി തിരച്ചിൽ ഊര്ജിതമായിരുന്നു. DL 10 എന്ന നമ്പറിൽ ആരംഭിക്കുന്ന ചുവന്ന എക്കോസ്പോർട്ടിൽ പരിശോധന ആരംഭിച്ചു. ഈ കാറിൽ സ്ഫോടക വസ്തുക്കൾ ഉൾപ്പടെയുള്ളവ ഉണ്ടായിരുന്നോ എന്ന കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് വടക്കു കിഴക്കൻ ഡൽഹിയിലെ ന്യൂ സീലംപൂരിലെ വിലാസത്തിലാണ്. കാർ വാങ്ങുന്നതിനായി ഇയാൾ വ്യാജ രേഖകൾ ഉപയോഗിച്ചോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ന്യൂ സീലംപൂരിൽ പൊലീസ് പരിശോധന നടത്തുകയാണ് . ഡൽഹി പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു വാഹനത്തിനായി തിരച്ചിൽ നടത്തിയിരുന്നത്. ടോൾ പ്ലാസകളിൽ ഉൾപ്പെടെ കനത്ത പരിശോധന നടത്തിയിരുന്നു.അതേസമയം, അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീനിൽ നിന്ന് നിർണായകവിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഡൽഹിയിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ ചർച്ച ചെയ്തത് ചാറ്റ് ആപ്പുകളിലൂടെയെന്ന് ഷഹീൻ വെളിപ്പെടുത്തി. റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. ഡോക്ടർ ഉമർ മുഹമ്മദ് ഭീകരക്രമണ പദ്ധതികളെകുറിച്ച് ചർച്ച ചെയ്തിരുന്നു. അൽ ഫലാഹ് സർവകാലശാലയിലെ ചില ഡോക്ടേഴ്സിനെ സംബന്ധിച്ചും ചോദ്യം ചെയ്യലിൽ ഷഹീൻ നിർണായക വിവരങ്ങൾ നൽകിയെന്നാണ് സൂചന. ജനുവരിയിൽ ഡോക്ടർ മുസമ്മിലും ഡോക്ടർ ഉമറും ചെങ്കോട്ട പരിസരത്ത് എത്തി. മുസമ്മിലിൻ്റെ ഫോണിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. വെള്ളക്കോളർ ഭീകര സംഘത്തിന്റെ നേതാവ് ഉമർ നബിയെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.

Hot this week

മർകസ് ഖുർആൻ ഫെസ്റ്റിവലിന് നാളെ തുടക്കം

വിശുദ്ധ ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ...

 ലോകത്തിൽ ആദ്യമായിപീസ് പാർലമെന്റ്-കേരളത്തിൽ

വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ലോകത്തിൽ ആദ്യമായി പീസ് പാർലമെന്റ് ജനുവരി...

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23ന്

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23-ആം തീയതി...

ഫോമാ ലാസ് വേഗസ് ബിസിനസ് മീറ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ബിജു സ്കറിയ

ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തപ്പെടുന്ന ബിസിനസ് മീറ്റിന്റെ എല്ലാവിധ ഒരുക്കങ്ങളും...

ഭാവിയുടെ വിദ്യാഭ്യാസം പ്രതീക്ഷകളുടേത്: ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ്

ആശങ്കകൾക്കപ്പുറം പ്രതീക്ഷകളുടെതാണ് ഭാവിയുടെ വിദ്യാഭ്യാസ രംഗമെന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്(എം...

Topics

പാപം മനുഷ്യനെ  ദൈവാത്മാവിൽ നിന്ന് അകറ്റി, ശൂന്യതയിലേക് നയിക്കുന്നു; ഡോ. ലീന കെ.ചെറിയാൻ

ദൈവം തൻറെ ആത്മാവിനെ മനുഷ്യൻ്റെ ഉള്ളിലേക്കു ഊതിയപ്പോൾ  മനുഷ്യനു ജീവൻ ലഭിച്ചു...

ഗ്രാഫിക്സ് ഡിസൈനിംഗില്‍ മികവ് തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

ടൂണ്‍സ് ആനിമേഷന്‍സിന്റെ ഗ്രാഫിക്‌സ് ഡിസൈന്‍, എഡിറ്റിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഡിഫറന്റ്...

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങൾ ഏതൊക്കെ? ആവേശഭരിതരായി സിനിമാപ്രേമികൾ

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങളെപ്പറ്റിയാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ച. കത്തോലിക്കാ...
spot_img

Related Articles

Popular Categories

spot_img