500 കിലോഗ്രാം ലഡ്ഡു, പ്രമേഹ രോഗികൾക്ക് മധുരം കുറച്ചത്, 5 ലക്ഷം രസഗുള, 50,000 പേര്‍ക്ക് സദ്യ; എക്‌സിറ്റ് പോളുകളിൽ പ്രതീക്ഷവെച്ച് എൻഡിഎ ക്യാമ്പ്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ എൻഡിഎ ക്യാമ്പിൽ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. തെരഞ്ഞെടുപ്പിൽ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് എൻഡിഎയുടെ ആവേശം. പട്നയിൽ ലഡ്ഡുവിനും വമ്പിച്ച വിരുന്നിനുമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗം കൃഷ്ണ സിങ് കല്ലു ആണ് 500 കിലോഗ്രാം ലഡ്ഡുവിന് ഓർഡർ നൽകിയത്. 5 ലക്ഷം രസഗുള്ളയും ഓർഡർ ചെയ്തതായാണ് വിവരം. വലിയ പാചക പാത്രത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങൾ വെച്ചാണ് ലഡു തയ്യാറാക്കുന്നത്.

ദൃഷ്ടിദോഷം അകറ്റാൻ സമീപത്ത് നാരങ്ങയും മുളകും തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹരോഗികളായ പ്രവർത്തകരെയും പരിഗണിച്ച് മധുരം കുറച്ചാണ് ലഡു തയ്യാറാക്കുന്നതെന്നും കൃഷ്ണ സിങ് കല്ലു പറഞ്ഞു. ബിഹാറിലെ ജനങ്ങളുടെയും ഞങ്ങളുടെ പാർട്ടി പ്രവർത്തകരുടെയും കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രകടമവുന്നത്. ഇത്തവണയും എൻഡിഎ ജയിക്കുമെന്നും വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും കൃഷ്ണ സിങ് കല്ലു പറഞ്ഞു. ഇതോടൊപ്പം അനന്ത് സിങ്ങിൻ്റെ കുടുംബാംഗങ്ങൾ പട്നയിൽ 50,000 പേർക്ക് സദ്യ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ നീലം ദേവിയുടെ വസതിയിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.

Hot this week

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണോ? മത്സരിക്കാനിറങ്ങും മുൻപ് ഇക്കാര്യങ്ങൾ അറിയണം

 തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഇന്നെത്തുന്നതോടെ സ്ഥാനാർഥികൾക്ക് ഇന്നുമുതൽ തന്നെ നേരിട്ടോ നിർദ്ദേശകൻ...

“ഗ്യാനേഷ് കുമാർ ഏൽപ്പിച്ച പണിയെടുത്തു”; തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...

ആർജെഡിയുടെ ‘കൈ’ പിടിക്കാനാകാതെ കോണ്‍ഗ്രസ്; സഖ്യത്തിന് പിഴച്ചതെവിടെ?

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്റെ എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് എന്‍ഡിഎ ചരിത്ര...

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: കേരളത്തിൽ രണ്ട് കോടി പിന്നിട്ട് എന്യൂമറേഷൻ ഫോം വിതരണം

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം...

ഇന്ന് പ്രമേഹ ദിനം 

 നവംബർ 14 ലോകം മുഴുവൻ പ്രമേഹ ദിനമായി ആചരിക്കുന്നു. പ്രമേഹം എന്ന...

Topics

തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ ട്രസ്റ്റ് സന്തോഷ് ഏബ്രഹാമിനെ ആദരിച്ചു

തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ സ്മാരക ട്രസ്റ്റ് ഇൻഡ്യൻ ഓവർസീസ്...

മികച്ച വരുമാനം നേടാൻ സഹായിക്കുന്ന എം.എസ്.സി.ഐ ഇന്ത്യ ഇടിഎഫ് അവതരിപ്പിച്ച് ഡിഎസ്പി മ്യൂച്വൽ ഫണ്ട്

ഇന്ത്യയിലെ മുൻനിര കമ്പനികളിൽ  നിക്ഷേപിക്കാനും മികച്ച വരുമാനം നേടാനും അവസരം നൽകുന്ന...

കേവലഭൂരിപക്ഷവും കടന്ന് എൻഡിഎ; കരുത്തോടെ ആർജെഡി

ബിഹാർ വോട്ടെണ്ണലിൻ്റെ ഫലസൂചനകൾ പുറത്തു വരുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ലീഡ്...
spot_img

Related Articles

Popular Categories

spot_img