നവംബർ 14 ലോകം മുഴുവൻ പ്രമേഹ ദിനമായി ആചരിക്കുന്നു. പ്രമേഹം എന്ന നിശബ്ദരോഗത്തെ കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
“നമ്മുടെ ആരോഗ്യം, നമ്മുടെ അവകാശം” എന്നതാണ് ഈ വർഷത്തെ പ്രമേഹ ദിനത്തിന്റെ പ്രമേയം. പ്രമേഹം വർധിച്ചുവരുന്ന സാഹചര്യത്തിൽ ശരിയായ ജീവിതശൈലിയും ഭക്ഷണക്രമവും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മധുരം നിയന്ത്രിക്കുന്നതിനുള്ള പഞ്ചസാരയുടെ അളവുകുറയ്ക്കൽ, പ്രതിദിന വ്യായാമം, ശരിയായ ഉറക്കം, മാനസികസമാധാനം തുടങ്ങിയവ പ്രമേഹ നിയന്ത്രണത്തിന് അത്യാവശ്യമാണ്.
പ്രമേഹം ബാധിച്ചവരുടെ എണ്ണം കേരളത്തിലും വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സ്കൂളുകളിലും കോളേജുകളിലും ആരോഗ്യ ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിച്ച് യുവതലമുറയിൽ പ്രമേഹാവബോധം വളർത്തുന്നതിന്റെ ആവശ്യകതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
“ജീവിതശൈലി മാറ്റങ്ങളാണ് പ്രധാന കാരണം. കൃത്യമായ ഭക്ഷണക്രമം, വ്യായാമം, മാനസിക നിയന്ത്രണം എന്നിവ പാലിക്കാതിരിക്കുക പ്രമേഹത്തിന് വഴിതെളിക്കുന്നു.”
പ്രമേഹം തടയാൻ വേണ്ടത് മരുന്നല്ല, മറിച്ച് ശീലങ്ങളിൽ മാറ്റമാണ്. ആരോഗ്യകരമായ ജീവിതരീതി സ്വീകരിച്ചാൽ പ്രമേഹത്തെ ചെറുക്കാം.
ആഷമി അജ്മൽ



