തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണോ? മത്സരിക്കാനിറങ്ങും മുൻപ് ഇക്കാര്യങ്ങൾ അറിയണം

 തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഇന്നെത്തുന്നതോടെ സ്ഥാനാർഥികൾക്ക് ഇന്നുമുതൽ തന്നെ നേരിട്ടോ നിർദ്ദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിക്കാനും കഴിയും. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്താണ് യോഗ്യത? ആർക്കൊക്കെ മത്സരിക്കാം‍? ആരാണ് മത്സരിക്കാൻ പാടില്ലാത്തവർ? ഇങ്ങനെ ഒരുപാടു കാര്യങ്ങളിൽ പലർക്കും സംശയമുണ്ടാകും.

ആർക്കൊക്കെ മത്സരിക്കാം

അതത് തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേരുണ്ടാകണം എന്നതാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാൾക്ക് വേണ്ട ആദ്യ മാനദണ്ഡം. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്നയാൾക്കും അതേ വാർഡിൽ വോട്ടുണ്ടായിരിക്കണ. കൂടാതെ നാമനിർദേശ പത്രിക നൽകുന്ന ദിവസം സ്ഥാനാർഥിക്ക് 21 വയസ് തികയുകയും വേണം.

ഇനി സംവരണ സീറ്റിൽ മത്സരിക്കുന്നവർ തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് നൽകണം. അങ്കണവാടി ജീവനക്കാർ, ആശപ്രവർത്തകർ എന്നിവർക്ക്‌ പഞ്ചായത്ത്, നഗരസഭ, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാം. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺമാർക്കും മത്സരിക്കാം. എന്നാൽ, സാക്ഷരതാ പ്രേരക്മാർക്ക്‌ ഗ്രാമപ്പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ.

ആർക്കൊക്കെ മത്സരിക്കാനാകില്ല

കേന്ദ്ര-സംസ്ഥാന സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളിലെയോ അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയോ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മത്സരിക്കാനാകില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാർക്കും മത്സരിക്കാനാകില്ല.

സംസ്ഥാനത്തെ ഏതെങ്കിലും ബോർഡിലെയോ സർവകലാശാലയിലെയോ ജീവനക്കാർക്കും സ്ഥാനാർഥിയാകാനാകില്ല. സർക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ കരാറിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സരിക്കാനാകില്ല. കെഎസ്ആർടിസി ജീവനക്കാർ, എം പാനൽ കണ്ടക്ടർ, ഡ്രൈവർ, വൈദ്യുത ബോർഡ് ജീവനക്കാർ, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിക്കപ്പെട്ട താത്‌കാലിക ജീവനക്കാർ എന്നിവർക്കും മത്സരിക്കാനാകില്ല. അതേസമയം, പഞ്ചായത്തിലെയോ നഗരസഭയിലെയോ പണി ഏറ്റെടുക്കുന്നവർക്ക് അയോഗ്യതയില്ല. ബധിരനോ മൂകനോ ആയ വ്യക്തികൾക്കും മത്സരിക്കാനാകില്ല.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റത്തിന് മൂന്നുമാസത്തിൽ കുറയാതെ തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ആൾക്ക് മത്സരിക്കാനാകില്ല. എന്നാൽ, കേസുകളിൽ പ്രതിയായതുകൊണ്ടുമാത്രം ഒരാളെ മത്സരത്തിൽനിന്നു വിലക്കാനാവില്ല.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img