അമിത ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറം; ബിഎൽഒയുടെ മരണത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ജോലി സമ്മർദ്ദത്തെ തുടർന്ന് ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം . അമിത ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറമാണെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുമെന്നും ബി എൽ ഒമാരുടെ ജോയിന്റ് കൌൺസിൽ വ്യക്തമാക്കി . സമരത്തിന് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു . എസ് ഐ ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കെപിസിസിയും .

ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് എസ് ഐ ആർ നടപടികൾക്കെതിരെ സംസ്ഥാനത്ത് ഉയരുന്നത് . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തിടുക്കപ്പെട്ട് വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നത് അമിത ജോലി ഭാരത്തിന് കാരണമാകുന്നുവെന്നാണ് ആക്ഷേപം . തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ നടപടികൾ മാറ്റിവെക്കണമെന്നാണ് ബിഎൽഒമാരുടെ ജോയിന്റ് കൌൺസിൽ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം . അനീഷിന്റെ മരണത്തിന് കാരണം അമിത ജോലി ഭാരമല്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് തള്ളുകയാണ് ബിഎൽഒമാരുടെ കൂട്ടായ്മ . മരണത്തിന് ഉത്തരവാദി കണ്ണൂർ ജില്ലാ കളക്ടർ ആണെന്നാണ് ആരോപണം.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം . വോട്ടർമാരുടെ സഹകരണമില്ലായ്മ , ഫോ പൂരിപ്പിച്ച് നൽകുന്നതിലെ കാലതാമസം , എസ് ഐ ആറിനോടുള്ള വിയോജിപ്പ് അടക്കം ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ് . നിലവിൽ മൂന്ന് ചുമതലകളാണ് റവന്യൂ ജീവനക്കാർക്കുള്ളത് . എന്യുമറേഷൻ ഫോം അച്ചടിച്ച് നൽകുന്നതിൽ കമ്മീഷനുണ്ടായ വീഴ്ച മറയ്ക്കാനാണ് സമ്മർദ്ദം ചെലുത്തുന്നതെന്നും ആരോപണം ഉണ്ട് . അനീഷിന്റെ മരണം രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ജോയിന്റ് കൌൺസിൽ ആവശ്യപ്പെട്ടു

എസ് ഐ ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റുകളിൽ ജീവനക്കാർ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമാകുന്നതിനിടെ ബിഎൽഒമാർക്ക് ജോലി ഭാരമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു. അതിനിടെ ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ ബിഎൽഒയ്ക്ക് സബ് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി . ഏൽപ്പിച്ച ജോലി ഉത്തരവാദിത്തമില്ലാതെ കൈകാര്യം ചെയ്തെന്ന് നോട്ടീസിൽ പറയുന്നു. ബിഎൽഒമാരുടെ പ്രതിഷേധത്തിന് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു . എസ് ഐ ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗിന് പിന്നാലെ കോൺഗ്രസും സുപ്രീം കോടതിയെ സമീപിക്കും.

Hot this week

‘ബിലാൽ’ എപ്പോള്‍ വരും? അമൽ നീരദ് പടം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം, നിരാശയിൽ ആരാധകർ

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമൽ നീരദിന്റെ 'ബിലാൽ'....

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

2024ലെ ബംഗ്ലാദേശ് കലാപത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ...

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം, സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്ടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അഞ്ച് ദിവസം...

മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു

ആഗോള തലത്തിൽ മർകസിന്റെ ദൗത്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സ്ഥാപിച്ച മർകസ്...

Topics

‘ബിലാൽ’ എപ്പോള്‍ വരും? അമൽ നീരദ് പടം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം, നിരാശയിൽ ആരാധകർ

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമൽ നീരദിന്റെ 'ബിലാൽ'....

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

2024ലെ ബംഗ്ലാദേശ് കലാപത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ...

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം, സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്ടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അഞ്ച് ദിവസം...

മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു

ആഗോള തലത്തിൽ മർകസിന്റെ ദൗത്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സ്ഥാപിച്ച മർകസ്...

ഭക്ഷ്യ സ്റ്റാമ്പുകൾ തിരികെയെത്തി; എങ്കിലും ലക്ഷക്കണക്കിന് ആളുകൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകും

സർക്കാർ ഷട്ട്ഡൗൺ അവസാനിച്ചതോടെ താൽക്കാലികമായി നിർത്തിവെച്ച ഭക്ഷ്യ സ്റ്റാമ്പ് ആനുകൂല്യങ്ങൾ (ഫുഡ്...

അമേരിക്കന്‍ മലയാളി കത്തോലിക്ക വൈദിക മഹാസംഗമം;”കോയ്‌നോനിയ 2025″

അമേരിക്കന്‍ ആത്മീയ-മത-സാംസ്‌കാരിക ഭൂപടത്തില്‍ മലയാളികളുടെ ആത്മീയ യാത്രയ്ക്ക് മറ്റൊരു മഹത്തായ അദ്ധ്യായം...

മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ എഐ സ്റ്റാർട്ടപ്പിനായി 100 മില്യൺ ഡോളർ സമാഹരിച്ചു

മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ സ്ഥാപിച്ച എഐ സ്റ്റാർട്ടപ്പായ പാരലൽ...
spot_img

Related Articles

Popular Categories

spot_img