”ജോലിയില്‍ വീഴ്ച വരുത്തി”; ജോലി സമ്മര്‍ദ ആക്ഷേപങ്ങള്‍ക്കിടെ കോഴിക്കോടും പാലക്കാടും ബിഎല്‍ഒമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ജോലിസമ്മര്‍ദ ആക്ഷേപങ്ങള്‍ക്കിടെ കോഴിക്കോടും പാലക്കാടുമടക്കമുള്ള ജില്ലകളില്‍ ബിഎല്‍ഒമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. സബ് കളക്ടര്‍മാരാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

നടപടി ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.ഏല്‍പ്പിച്ച ജോലി നിരുത്തരവാദപരമായി കൈകാര്യം ചെയ്‌തെന്നാണ് നോട്ടീസില്‍.

എന്യുമറേഷന്‍ ഫോമുകള്‍ അടിയന്തരമായി തീര്‍ക്കേണ്ടതാണെന്നും നവംബര്‍ 15നകം പൂര്‍ത്തിയാക്കാന്‍ ഇതിനകം നിര്‍ദേശിച്ചിട്ടുള്ളതാണെന്നും തുടര്‍ന്നുള്ള ദിവസങ്ങള്‍ക്കകം നൈറ്റ് ക്യാംപയിന്‍ അടക്കം നടത്തി 100 ശതമാനം ഫോമുകള്‍ വിതരണം ചെയ്യാത്തപക്ഷം ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയിക്കുന്നു എന്നും പാലക്കാട് സബ് കളക്ടര്‍ ബിഎല്‍ഒമാര്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു.

കണ്ണൂര്‍ പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് ജോലി സമ്മര്‍ദം കാരണമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി എസ്‌ഐആര്‍ ഫോമുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നെന്ന് അനീഷ് വീട്ടുകാരോട് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തും ബിഎല്‍ഒമാര്‍ ഫോം വിതരണം നിര്‍ത്തിവെച്ചടക്കം പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ട്.

ഇതിനിടെ എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം സംബന്ധിച്ച് ജോയിന്റ് കൗണ്‍സില്‍ നല്‍കിയ അപേക്ഷയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മറുപടിയും നല്‍കി.

എസ്‌ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കുന്ന വിഷയം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തലത്തില്‍ പരിഗണിക്കാന്‍ കഴിയുന്ന വിഷയമല്ല. അതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാണെന്ന വിവരം അറിയിക്കുന്നെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ മറുപടി.

Hot this week

‘ബിലാൽ’ എപ്പോള്‍ വരും? അമൽ നീരദ് പടം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം, നിരാശയിൽ ആരാധകർ

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമൽ നീരദിന്റെ 'ബിലാൽ'....

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

2024ലെ ബംഗ്ലാദേശ് കലാപത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ...

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം, സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്ടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അഞ്ച് ദിവസം...

മർകസ് ഗ്ലോബൽ കൗൺസിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു

ആഗോള തലത്തിൽ മർകസിന്റെ ദൗത്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സ്ഥാപിച്ച മർകസ്...

Topics

ഭക്ഷ്യ സ്റ്റാമ്പുകൾ തിരികെയെത്തി; എങ്കിലും ലക്ഷക്കണക്കിന് ആളുകൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകും

സർക്കാർ ഷട്ട്ഡൗൺ അവസാനിച്ചതോടെ താൽക്കാലികമായി നിർത്തിവെച്ച ഭക്ഷ്യ സ്റ്റാമ്പ് ആനുകൂല്യങ്ങൾ (ഫുഡ്...

അമേരിക്കന്‍ മലയാളി കത്തോലിക്ക വൈദിക മഹാസംഗമം;”കോയ്‌നോനിയ 2025″

അമേരിക്കന്‍ ആത്മീയ-മത-സാംസ്‌കാരിക ഭൂപടത്തില്‍ മലയാളികളുടെ ആത്മീയ യാത്രയ്ക്ക് മറ്റൊരു മഹത്തായ അദ്ധ്യായം...

മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ എഐ സ്റ്റാർട്ടപ്പിനായി 100 മില്യൺ ഡോളർ സമാഹരിച്ചു

മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ സ്ഥാപിച്ച എഐ സ്റ്റാർട്ടപ്പായ പാരലൽ...
spot_img

Related Articles

Popular Categories

spot_img