മൃഗപരിപാലന, മാംസ സംസ്കരണ മേഖലകളിലെ പ്രാദേശിക വികസനം; വെറ്ററിനറി സർവകലാശാലയും സെഡാറും ധാരണയിലെത്തി

മൃഗപരിപാലനം, മാംസ സംസ്കരണം എന്നീ മേഖലകളിൽ സാങ്കേതിക പിന്തുണയും അടിസ്ഥാന സൗകര്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വെറ്ററിനറി സർവകലാശാലയും ഇസാഫ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപസ്ഥാപനമായ സെഡാർ ഇന്റഗ്രേറ്റഡ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണയിലെത്തി. പ്രാദേശിക കർഷകർക്ക് ആവശ്യമായ പിന്തുണ നൽകി വരുമാനം വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മീറ്റ് പ്രോസസിംഗ് മേഖലയിലെ സാങ്കേതിക പിന്തുണ, പ്രാദേശിക സംരംഭകരേയും ഉൽപാദകരെയും സംയോജിപ്പിച്ച് മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, മൃഗസംരക്ഷണ മേഖലയിൽ ജീവനോപാധികൾ ആരംഭിക്കുന്നതിനുള്ള അവസരങ്ങൾ, സെഡാറിലും വെറ്ററിനറി സർവകലാശാല ക്യാംപസുകളിലും ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സൗകര്യം, ടെക്നോളജി ഷെയറിംഗ്, പ്രാദേശിക കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തൽ, സുസ്ഥിര കാർഷിക- മൃഗസംരക്ഷണ മാതൃകകൾ എന്നിവ പദ്ധതിയിലൂടെ ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സെഡാർ ഇൻ്റഗ്രേറ്റഡ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അലോക് തോമസ് പോൾ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സുധീർ ബാബു എന്നിവർ ഒപ്പുവെച്ചു. ചടങ്ങിൽ ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ്, സർവകലാശാല വൈസ് ചാൻസലർ ഡോ. കെ എസ് അനിൽ, ഇസാഫ് ഗ്രൂപ്പ് സഹസ്ഥാപക മെറീന പോൾ, ഇസാഫ് കോഓപ്പറേറ്റീവ് സിഇഒ ജോർജ് തോമസ്, മീറ്റ് ടെക്നോളജി യൂണിറ്റ് മേധാവി ഡോ. വി എൻ വാസുദേവൻ എന്നിവർ പങ്കെടുത്തു.

Hot this week

ലോക്‌സഭയിൽ വിബി ജി റാം ജി ബിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത: മുഖ്യമന്ത്രി

മഹാത്മാ ഗാന്ധിയുടെ പേര് പൂര്‍ണമായും ഒഴിവാക്കി വിബി ജി റാം ജി...

നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും; തീർഥാടനത്തിൽ ഗുണകരമാവുന്ന കാര്യങ്ങൾ ചെയ്യും: കെ. ജയകുമാർ

ഉന്നതതലയോഗത്തിൽ ശബരിമല മാസ്റ്റർ പ്ലാനിൽ ചർച്ച നടന്നതായി ദേവസ്വം പ്രസിഡൻ്റ് കെ....

ഏക്യുമെനിക്കൽ പ്രസിദ്ധീകരണമായ ഫോക്കസ്  ഓൺലൈൻ മാസികയുടെ 2026 ജനുവരി ലക്കം പ്രസിദ്ധീകരിച്ചു

ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്രൈസ്തവ പ്രവാസി സമൂഹത്തിന്റെ സ്വതന്ത്ര ഏക്യുമെനിക്കൽ പ്രസിദ്ധീകരണമായ 'ഫോക്കസ്'...

ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡി നീട്ടുന്നതിന് വോട്ടെടുപ്പ് ഉണ്ടാകില്ലെന്ന് യു.എസ്. ഹൗസ് സ്പീക്കർ

കുറഞ്ഞ വരുമാനമുള്ള നിരവധി അമേരിക്കക്കാർ ഉപയോഗിക്കുന്ന ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ  നീട്ടുന്നതിനായി...

മംദാനി മുന്നാഭായ് എംബിബിഎസ് 16 തവണ കണ്ടു, സീരീസിൽ നായകനായി വിളിച്ചെങ്കിലും വന്നില്ല: മീരാ നായർ

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയായി രംഗത്തെത്തിയത് മുതൽ സൊഹ്‌റാൻ മംദാനി എന്ന...

Topics

ലഖ്‌നൗ ടി20 ഉപേക്ഷിച്ച സംഭവം: വിമർശനങ്ങൾ കൊള്ളേണ്ടയിടത്ത് കൊണ്ടു; ഉടനെ നിർണായക തീരുമാനമെടുക്കുമെന്ന് ബിസിസിഐ

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20...

കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി വെട്ടിക്കുറച്ചു; കേന്ദ്രത്തിൻ്റേത് പ്രതികാര നിലപാട്: കെ.എൻ. ബാലഗോപാൽ

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനിലപാടിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ. എൻ....

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി വിബി ജി റാം ജി; ബില്ല് വലിച്ചു കീറി പ്രതിപക്ഷം

മഹാത്മാ ഗാന്ധിയുടെ പേര് പൂര്‍ണമായും ഒഴിവാക്കി വിബി ജി റാം ജി...
spot_img

Related Articles

Popular Categories

spot_img