കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് പിടിയിൽ. എറണാകുളം സൗത്ത് റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ പിടികൂടിയത്. ട്രെയിൻ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ബണ്ടി ചോർ പിടിയിലായത്.

താൻ കേസിൻ്റെ ആവശ്യത്തിനായി എറണാകുളത്ത് എത്തിയതാണ് എന്നാണ് ബണ്ടി ചോർ പൊലീസ് ചോദ്യം ചെയ്യലിൽ പറയുന്നത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇയാൾക്ക് എറണാകുളം കോടതിയിൽ കേസുള്ളതായി പൊലീസ് കണ്ടെത്തിയിട്ടില്ല. മറ്റ് ആരെയൊക്കെയാണ് ബണ്ടി ചോർ ഇവിടെ കണ്ടതെന്നതിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

വിവിധ സംസ്ഥാനങ്ങളിൽ അഞ്ഞൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങ് അഥവാ ഹരി ഥാപ. ധനികരുടെ ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്. അത്യാധുനിക പൂട്ടുകൾ പോലും തുറക്കാനുള്ള കഴിവുള്ള ബണ്ടി ചോർ ഒരു ടെക്കി കള്ളൻ എന്നാണ് അറിയപ്പെടുന്നത്. മോഷണം നടത്തുന്നതിന് മുന്നോടിയായി സിസിടിവി ക്യാമറകൾക്ക് മുന്നിലെത്തി തൻ്റെ മുഖം കാണിച്ച് കൊടുക്കുന്ന പതിവ് കൂടി ബണ്ടി ചോറിന് ഉണ്ടായിരുന്നു.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img