തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിൻ്റെ പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് ദാരിദ്ര്യ നിർമാർജനത്തിനായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പദ്ധതി നവീകരിച്ച് ‘ആശ്രയ 2’ ആയി നടപ്പാക്കും. സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കുമെന്നാണ് യുഡിഎഫിൻ്റെ ലക്ഷ്യം. തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ രക്ഷിക്കും. ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും. ആറ് നഗരങ്ങളിൽ പൊതുഗതാഗതം ഉറപ്പാക്കും.
ഗ്രാമീണ റോഡ് പദ്ധതി നടപ്പിലാക്കും. സാംക്രമിക രോഗം ഒഴിവാക്കാൻ പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക സ്ക്വാഡ് രൂപികരിക്കുമെന്നടക്കമുള്ള വമ്പൻ പ്രഖ്യാപനമാണ് യുഡിഎഫിൻ്റെ പ്രകടന പത്രികയിലുള്ളത്. വിശദമായ പഠനത്തിന് ശേഷമാണ് പ്രകടന പത്രിക അവതരിപ്പിക്കുന്നതെന്നും നടപ്പാക്കാൻ പറ്റുമെന്ന് ഉറപ്പുള്ള കാര്യം മാത്രമാണ് അവതരിപ്പിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
എല്ലാവർക്കും വീട് ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ അധികാരം നൽകും. മയക്ക് മരുന്നിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ കലാകായിക മേഖല ശക്തമാക്കും. മാർക്കറ്റുകൾ ആധുനിക വത്ക്കരിക്കും. അതിഥി തൊഴിലാളി ക്ഷേമം ഉറപ്പാക്കും. കംഫർട്ട് സ്റ്റേഷൻ ഉറപ്പാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന ഫണ്ട് ഉറപ്പാക്കും. സ്ത്രീകൾക്കായി വേണ്ടി 13% ഫണ്ട് മാറ്റിവയ്ക്കുമെന്നും യുഡിഎഫിൻ്റെ പ്രകടന പത്രികയിൽ.
വയോജന ക്ഷേമത്തിന് ഫണ്ട് മാറ്റി വയ്ക്കും. മത്സ്യ തൊഴിലാളികൾക്ക് ഘടക പദ്ധതി നടപ്പിലാക്കും. രാത്രി ജീവിതം സുരക്ഷിതമായി നടപ്പിലാക്കും. പ്രവാസി ക്ഷേമത്തിനായി പ്രത്യേകം പദ്ധതി നടപ്പാക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പദ്ധതികൾ നടപ്പിലാക്കും. പ്രത്യേകമായ നഗര വികസന നയം ഉണ്ടാകും. ഏകോപിച്ചിട്ടുള്ള ഗതാഗത സംവിധാനം നടപ്പിലാക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കും. ചരിത്രത്തിലാദ്യമായി വാർഡുകളിൽ ഉപാധികളില്ലാതെ ഫണ്ട് ലഭ്യമാക്കും.
മറ്റു പ്രഖ്യാപനങ്ങൾ
. കിലയെ രാജ്യാന്തര നിലവാരമുള്ള സ്ഥാപനമാക്കും
.ധനകാര്യ മാനേജ്മെന്റിന് കൃത്യമായി നിർദേശങ്ങൾ നൽകി കാര്യക്ഷമമാക്കും, പദ്ധതികൾ അടിച്ചേൽപ്പിക്കില്ല
. എന്റെ വാർഡ് എൻറെ അഭിമാനം പദ്ധതി
. സുതാര്യ ഭരണത്തിന് ഇ-ഗവേണൻസ്.
. എ.ഐ. ഉൾപ്പെടെ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം
. നഗരത്തിൽ വെള്ളക്കെട്ട് തടയാൻ പ്രത്യേക കർമ്മപദ്ധതി
. ഓപ്പറേഷൻ അനന്ത മോഡൽ നടപ്പിലാക്കും
. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കേന്ദ്രസ്ഥാനം ഉറപ്പാക്കും



