രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ വന്ന 12 മാറ്റങ്ങൾ എന്തൊക്കെ?

നവംബർ 21 മുതൽ കേന്ദ്ര സർക്കാർ പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങളെ പ്രധാനമായും നാല് പുതിയ കോഡുകളായി അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ നാല് കാറ്റഗറികളിലായി, കോഡ് ഓൺ വേജസ് 2019, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് 2020, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി 2020, ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടീഷൻസ് കോഡ് 2020 എന്നിവയെല്ലാം ഉൾപ്പെടും.

ഇന്ത്യയുടെ തൊഴിൽ ചട്ടക്കൂട് ആധുനികവൽക്കരിക്കുന്നതിനും, ബിസിനസ് എളുപ്പമാക്കുന്നതിനും, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിൻ്റെ ഭാഗമാണ് ഈ പരിഷ്കാരമെന്നാണ് കേന്ദ്ര സർക്കാർ വാദം.

നിങ്ങൾ മുഴുവൻ സമയ, കരാർ, പാർട്ട് ടൈം, അല്ലെങ്കിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈനായി ജോലി ചെയ്യുന്നുണ്ടെങ്കിൽ, ഈ മാറ്റങ്ങൾ നിങ്ങളുടെ വരുമാനം, തൊഴിൽ നിബന്ധനകൾ, ആനുകൂല്യങ്ങൾ, അവകാശങ്ങൾ എന്നിവയെ ബാധിച്ചേക്കാം. ഓരോ ജീവനക്കാരനും അറിഞ്ഞിരിക്കേണ്ട ചില പ്രധാന മാറ്റങ്ങൾ താഴെ വായിക്കാം…

1. വർധിപ്പിച്ച മിനിമം വേതനം

തൊഴിൽ ചെയ്യുന്ന മേഖല, ശമ്പള ഘടന എന്നിവ പരിഗണിക്കാതെയും, എല്ലാ ജീവനക്കാർക്കും മിനിമം വേതനത്തിന് അർഹതയുണ്ടായിരിക്കും. ഇതിനായി കേന്ദ്ര സർക്കാർ ദേശീയതലത്തിൽ അടിസ്ഥാന ശമ്പളം (floor wage) നിശ്ചയിക്കും.

2. പുതുക്കിയ വേതന നിർവചനവും കയ്യിൽ കിട്ടുന്ന വേതനവും

ശമ്പളം അഥവാ വേതനത്തിൻ്റെ ഒരു സ്റ്റാൻഡേർഡ് നിർവചന പ്രകാരം, അടിസ്ഥാന ശമ്പളം മൊത്തം വേതനത്തിൻ്റെ കുറഞ്ഞത് 50% ആയിരിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ഇത് ചില ജീവനക്കാരുടെ ടേക്ക് ഹോം സാലറി കുറച്ചേക്കാം. പക്ഷേ ഇത് പ്രൊവിഡൻ്റ് ഫണ്ട്, ഗ്രാറ്റുവിറ്റി പോലുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളിലേക്കുള്ള സംഭാവന കൂട്ടാനിടയാക്കും. അതുവഴി ദീർഘകാല വിരമിക്കൽ സെക്യൂരിറ്റി വർധിപ്പിക്കാനാണ് ശ്രമം.

3. തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷ

ആദ്യമായി താൽക്കാലിക, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികളെ സാമൂഹിക സുരക്ഷയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഗ്രഗേറ്റർമാർ അവരുടെ വാർഷിക വിറ്റുവരവിൻ്റെ ഒരു ശതമാനം ലൈഫ്-ഡിസെബിലിറ്റി ഇൻഷൂറൻസ്, ആരോഗ്യ ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ഒരു പ്രത്യേക ഫണ്ടിലേക്ക് സംഭാവന ചെയ്യേണ്ടതുണ്ട്.

4. വേഗത്തിലുള്ള ഗ്രാറ്റുവിറ്റി യോഗ്യത

സ്ഥിര ജീവനക്കാർക്കുള്ള ഗ്രാറ്റുവിറ്റിക്കുള്ള യോഗ്യതാ കാലയളവ് അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ചു. ഇത് കൂടുതൽ സാമ്പത്തിക സുരക്ഷയെ പ്രോത്സാഹിപ്പിക്കും. ഗ്രാറ്റുവിറ്റി എന്നത് തൊഴിലുടമകൾ തൊഴിലാളികളുടെ ദീർഘകാല സേവനത്തോടുള്ള നന്ദി സൂചകമായി നൽകുന്ന ഒരു വലിയ തുകയാണ്.

5. നിർബന്ധിത നിയമന കത്തുകൾ

അസംഘടിത മേഖലയിലുള്ളവർ ഉൾപ്പെടെ എല്ലാ പുതിയ തൊഴിലാളികൾക്കും തൊഴിലുടമകൾ ഇപ്പോൾ ഔപചാരികമായി തന്നെ നിയമന കത്തുകൾ നൽകേണ്ടതുണ്ട്. ഇത് തൊഴിൽ, വേതനം, സാമൂഹിക സുരക്ഷാ അവകാശങ്ങൾ എന്നിവയുടെ രേഖാമൂലമുള്ള തെളിവ് നൽകുന്നു. സുതാര്യതയും തൊഴിൽ സുരക്ഷയും വർധിപ്പിക്കുന്നു. കൺഫർമേഷൻ ലെറ്റർ നൽകുന്നത് പതിവില്ലാത്ത, അനൗപചാരിക അല്ലെങ്കിൽ സ്വതന്ത്ര തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളിലും ഇത് ബാധകമാണ്.

6. അധിക സമയത്തിന് ഇരട്ടി വേതനം

സാധാരണ ജോലി സമയത്തിനപ്പുറം ജോലി ചെയ്യുന്ന ജീവനക്കാർക്ക് സാധാരണ വേതന നിരക്കിൻ്റെ ഇരട്ടി നിരക്കിൽ നഷ്ടപരിഹാരം നൽകണം.

7. കൂടുതൽ അവധികൾക്കുള്ള അവകാശം

വാർഷിക ശമ്പളത്തോട് കൂടിയ അവധിക്കുള്ള യോഗ്യതാ കാലയളവ് 240 ദിവസത്തിൽ നിന്ന് 180 ദിവസമായി കുറച്ചു. ഇത് പുതിയ ജീവനക്കാർക്ക് അവധി ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കാൻ അനുവദിക്കുന്നു.

8. സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാം

ജെൻഡർ അധിഷ്ഠിത വേതന വിവേചനം വ്യക്തമായി നിരോധിച്ചിരിക്കുന്നു. സ്ത്രീ തൊഴിലാളികൾക്ക് ഇപ്പോൾ എല്ലാ സ്ഥാപനങ്ങളിലും രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുവാദമുണ്ട്. വനിതാ ജോലിക്കാരുടെ സമ്മതവും, തൊഴിലുടമ നൽകുന്ന നിർബന്ധിത സുരക്ഷാ നടപടികളും ഉണ്ടെങ്കിൽ മാത്രം, രാവിലെ ആറ് മണിക്ക് മുമ്പും വൈകുന്നേരം ഏഴ് മണിക്ക് ശേഷവും നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യാം.

9. വർക്ക് ഫ്രം ഹോം സൗകര്യം

സേവന മേഖലകളിൽ പരസ്പര സമ്മതത്തോടെ വർക്ക് ഫ്രം ഹോം അനുവദിക്കും. ഇത് തൊഴിലിടം കൂടുതൽ സൗഹൃദപരമാക്കും.

10. സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ

40 വയസിന് മുകളിലുള്ള എല്ലാ ജീവനക്കാർക്കും തൊഴിലുടമകൾ സൗജന്യ വാർഷിക ആരോഗ്യ പരിശോധനാ സൗകര്യം ഉറപ്പാക്കണം. ഇത് തൊഴിൽ മേഖലയിൽ പ്രതിരോധ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നു.

11. സമയബന്ധിതമായ വേതനം

തൊഴിലുടമകൾ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ വേതനം നൽകേണ്ടതുണ്ട്. ഉദാഹരണത്തിന്, പ്രതിമാസ വേതനം മാസത്തിൽ ഏഴ് ദിവസത്തിനുള്ളിൽ നൽകണം. പിരിച്ചുവിടൽ/ രാജിവയ്ക്കൽ എന്നീ സാഹചര്യങ്ങളിൽ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ ശമ്പളം നൽകണം. ഇത് തൊഴിലാളികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നു.

12. യാത്രാ അപകടങ്ങൾക്ക് പരിരക്ഷ ലഭിക്കും

വീടിനും ജോലിസ്ഥലത്തിനും ഇടയിലുള്ള യാത്രയ്ക്കിടെ അപകടങ്ങൾ സംഭവിച്ചാൽ, അത് തൊഴിലുമായി ബന്ധപ്പെട്ടതായി കണക്കാക്കുകയും, നഷ്ടപരിഹാരത്തിന് യോഗ്യത നേടുകയും ചെയ്യുന്നു.

Hot this week

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

 പ്രമുഖ നടനും മുൻ എംപിയുമായ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ജുഹുവിലെ...

സ്ത്രീകൾക്കായി പ്രത്യേക ഫണ്ട്, ദാരിദ്ര്യ നിർമാർജനത്തിന് ‘ആശ്രയ 2’, തെരുവുനായ ശല്യം ഒഴിവാക്കും; വൻ പ്രഖ്യാപനവുമായി യുഡിഎഫിൻ്റെ പ്രകടന പത്രിക

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിൻ്റെ പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി....

അജിത് കുമാറിന് ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ പുരസ്കാരം

നടൻ എന്നത് പോലെ റേസിങ് ഡ്രൈവർ എന്ന നിലയിലും പ്രശസ്തനാണ് തമിഴ്...

വക്കാണ്ട ഫോറെവർ; അന്തരിച്ച ‘ബ്ലാക്ക് പാന്തർ’ താരം ചാഡ്‌വിക് ബോസ്മാൻ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ

'ബ്ലാക്ക് പാന്തർ' എന്ന സൂപ്പർ ഹീറോ ചിത്രത്തിലൂടെ പ്രശസ്തനായ നടൻ ചാഡ്‌വിക്...

ദേശീയ മത്തി ദിനം;നിങ്ങൾക്കറിയാമോ മത്തിയുടെ ചരിത്രം? സാർഡീൻ എന്ന പേര് വന്നതിങ്ങനെ

ലോകത്തിൽ തന്നെ ഏറ്റവുമധികം പിടിക്കപ്പെടുന്ന കടൽ മത്സ്യങ്ങളിൽ ഒന്നാണ് മത്തി. മത്സ്യബന്ധനത്തിലൂടെ...

Topics

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

 പ്രമുഖ നടനും മുൻ എംപിയുമായ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ജുഹുവിലെ...

സ്ത്രീകൾക്കായി പ്രത്യേക ഫണ്ട്, ദാരിദ്ര്യ നിർമാർജനത്തിന് ‘ആശ്രയ 2’, തെരുവുനായ ശല്യം ഒഴിവാക്കും; വൻ പ്രഖ്യാപനവുമായി യുഡിഎഫിൻ്റെ പ്രകടന പത്രിക

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിൻ്റെ പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി....

അജിത് കുമാറിന് ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ പുരസ്കാരം

നടൻ എന്നത് പോലെ റേസിങ് ഡ്രൈവർ എന്ന നിലയിലും പ്രശസ്തനാണ് തമിഴ്...

വക്കാണ്ട ഫോറെവർ; അന്തരിച്ച ‘ബ്ലാക്ക് പാന്തർ’ താരം ചാഡ്‌വിക് ബോസ്മാൻ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ

'ബ്ലാക്ക് പാന്തർ' എന്ന സൂപ്പർ ഹീറോ ചിത്രത്തിലൂടെ പ്രശസ്തനായ നടൻ ചാഡ്‌വിക്...

ദേശീയ മത്തി ദിനം;നിങ്ങൾക്കറിയാമോ മത്തിയുടെ ചരിത്രം? സാർഡീൻ എന്ന പേര് വന്നതിങ്ങനെ

ലോകത്തിൽ തന്നെ ഏറ്റവുമധികം പിടിക്കപ്പെടുന്ന കടൽ മത്സ്യങ്ങളിൽ ഒന്നാണ് മത്തി. മത്സ്യബന്ധനത്തിലൂടെ...

ടൈറ്റാനിക് ദുരന്തത്തിൻ്റെ ബാക്കിപത്രം; പോക്കറ്റ് വാച്ചിന് ലഭിച്ചത് 1.78 മില്യൺ പൗണ്ട്

ടൈറ്റാനിക് ദുരന്തത്തിന്‍റെ ബാക്കിപത്രമായ ഗോൾഡൻ പോക്കറ്റ് വാച്ച് ലേലത്തില്‍ പോയത് റെക്കോർഡ്...

നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു

വടക്കൻ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 265...

പ്രഭാസിന്‍റെ രാജാസാബിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി 

പ്രഭാസ് ആരാധകര്‍ക്ക് ആവേശമായി  രാജാസാബിലെ ആദ്യ  ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.  റിബല്‍...
spot_img

Related Articles

Popular Categories

spot_img