ഗാന്ധി പ്രതിമക്ക് മുന്നിൽ ഫോമാ ടീം പ്രോമിസ് അവയവദാന പ്രതിജ്ഞയെടുത്തു പ്രചാരണത്തിന് തുടക്കം

മാനവികതയോടുള്ള പ്രതിബദ്ധതയുടെ ശക്തമായ പ്രകടനമായി തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തു കൊണ്ട് ഫോമാ ഭരണസമിതിയിലേക്ക് (2026 -28) മത്സരിക്കുന്ന ടീം പ്രോമിസ് ചരിത്രം കുറിച്ചു. ലൈഫ് അലയൻസ് ഓർഗൻ റിക്കവറി ഏജൻസി (Life Alliance Organ Recovery Agency) വഴിയാണ് മരണാന്തരം അവയവങ്ങൾ നൽകാനുള്ള രേഖയിൽ ഓരോ മത്സരാർത്ഥിയും ഒപ്പു വച്ചത്.

സേവനത്തോടുള്ള സമർപ്പണം ഇലക്ഷൻ പ്രചാരണത്തിനും അപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന സന്ദേശം നൽകിയ ഈ ചടങ്ങ് ഡേവിയിലെ ഗാന്ധിപ്രതിയുമക്കു മുന്നിലായിരുന്നുവെന്നതും ശ്രദ്ധേയമായി.

വിവിധ നഗരങ്ങളിലായി നടക്കുന്ന പ്രചാരണത്തിന് തുടക്കം കുറിച്ച് സ്ഥാനാർത്ഥികൾ ആദ്യം തന്നെ ഗാന്ധിപ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.

വിശ്വസ്തത-സത്യസന്ധത-പ്രതിബദ്ധത-സുതാര്യത എന്നിവ മുഖമുദ്രയാക്കി സംഘടനയുടെ യശസ്സ് കാത്തുസൂക്ഷിച്ചു പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി മത്സരിക്കുന്ന മാത്യു വർഗീസ് നേതൃത്വം നൽകുന്ന ടീം പ്രോമിസിനു ആശംസ നേരാൻ നിരവധി പേർ എത്തി .

മാത്യു വർഗീസ് – പ്രസിഡന്റ് , അനു സ്‌കറിയ -സെക്രട്ടറി, ബിനോയ് തോമസ് – ട്രഷറർ , ജോൺസൺ ജോസഫ് – വൈസ് പ്രസിഡന്റ് , രേഷ്‌മ രഞ്ജൻ – ജോയിൻറ് സെക്രട്ടറി, ടിറ്റോ ജോൺ – ജോയിന്റ് ട്രഷറർ എന്നിവരാണ് ടീം പ്രോമിസ് സ്ഥാനാർത്ഥികൾ .

ഇലക്ഷൻ പ്രചാരണത്തിനുമപ്പുറത്തേക്ക് തങ്ങളുടെ സേവനരംഗം വ്യാപിപ്പിക്കുമെന്ന് ഉറപ്പ് നല്കുനന്നതായി പ്രസിഡന്റ് സ്ഥാനാർഥി മാത്യു വർഗീസ് (ജോസ്) പറഞ്ഞു. സംഘടനയോടും സമൂഹത്തോടുമുള്ള കടപ്പാടുകൾ ഒരിക്കലും മറക്കില്ല. ഇലക്ഷന് വേണ്ടിയുള്ള നാടകമല്ല ഇത്. മറിച്ച് ഞങ്ങൾ വിശ്വസിക്കുന്ന തത്വങ്ങൾ നടപ്പിലാക്കുമെന്നതിന്റെ സൂചനയാണിത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img