ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ

ഡൽഹി ചാവേർ ആക്രമണത്തിൽ ഒരാളെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു. ഉമർ നബിക്ക് സഹായം ചെയ്ത സോ ഹൈബ് എന്ന ഫരീദ ബാദ് സ്വദേശിയെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. കേസിൽ എൻ ഐ എ നടത്തുന്ന ഏഴാമത്തെ അറസ്റ്റ് ആണിത്. കസ്റ്റഡിയിലുള്ള ഡോക്ടർ മുസമിൽ ഷകീൽ അടക്കമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നും, ചാവേർ ഭീകരൻ ഡോക്ടർ ഉമർ നബിയെ കുറിച്ച് നിർണായക വിവരങ്ങൾ ആണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

മുഖ്യപ്രതി ഒമർ നബി സഞ്ചരിക്കുന്ന ബോംബ് ലബോറട്ടറി എന്ന് വൈറ്റ് കോളർ സംഘം എൻ ഐ എ ക്ക്‌ മൊഴി നൽകി.ഉമർ നബി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു.കാശ്മീരിൽ വൻ ആക്രമണം നടത്താനായി സ്ഫോടക വസ്തുക്കൾ കാശ്മീരിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും എൻ ഐ എ യ്ക്ക്‌ വിവരം ലഭിച്ചു. ഉമർ നബി ബോംബ് നിർമ്മാണത്തിന് ഉള്ള പരീക്ഷണങ്ങൾ നടത്താൻ ആവശ്യമായ സാമഗ്രികൾ ഒരു സൂട്ട് കേസിൽ ആക്കി എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു എന്ന് കൂട്ടാളികൾ മൊഴി നൽകി.ഫരീദാബാദിലെ അൽഫലഹ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഈ സ്യൂട്ട് കേസ് കണ്ടെടുത്തിരുന്നു. ഐ 20 കാറിൽ പകുതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് ഉമർ നബി നേരത്തെ തന്നേ സൂക്ഷിച്ചിരുന്നു. ബോംബ് നിർമ്മാണത്തിനായി നെയിൽ പോളിഷ് റിമൂവർ,പൊടിച്ച പഞ്ചസാര അടക്കം പ്രാദേശികമായി ലഭ്യമായ വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ വധത്തിനു പ്രതികാരമായി കാശ്മീരിൽ വൻ ആക്രമണപദ്ധതി സംഘം തയ്യാറാക്കിയിരുന്നു. സ്ഫോടക വസ്തുക്കൾ ശേഖരിച്ചു കാശ്മീരിലേക്ക് കടത്താനായിരുന്നു നേരത്തെ പദ്ധതി ഇട്ടിരുന്നത്. ഓപ്പറേഷൻ സിന്ധൂറിന് ശേഷം ജമ്മുകശ്മീരിൽ പരിശോധനകൾ ശക്തമാക്കിയതോടെ, പുറമേ നിന്നുള്ള ഭീകരരുടെ നിർദേശം അനുസരിച്ചാണ് ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതി തയ്യാറക്കിയത് എന്നും കൂട്ടാളികൾ മൊഴി നൽകി.വൈറ്റ് കോളർ സംഘത്തിലേക്ക് ആദ്യം റിക്രൂട്ട് ചെയ്യപ്പെട്ടത് ഡോ. മുസമിൽ ആയിരുന്നെങ്കിലും സംഘത്തിന് നേതൃത്വം നൽകിയിരുന്നത് ഉമർ നബി ആയിരുന്നെന്നും, അമീർ എന്നാണ് ഉമർ സ്വയം വിശേഷിപ്പിച്ചതെന്നും കൂട്ടാളികൾ മൊഴി നൽകി.

Hot this week

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം.നിറചിരിബാക്കിയാക്കി ശ്രീനിവാസൻ...

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വിബി- ജി റാം ജി ബില്ല് നിയമമായി

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന്...

ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് എലീസ് സ്റ്റെഫാനിക് പിന്മാറിയതോടെ ബ്രൂസ് ബ്ലേക്ക്‌മാനെ പിന്തുണച്ച് ട്രംപ്

ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി നസ്സാവു കൗണ്ടി എക്സിക്യൂട്ടീവ്...

ഇന്ത്യൻ ക്രൈസ്തവ സമൂഹവുമായി ഒത്തുചേർന്ന് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു 

ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾക്കായി ക്രിസ്മസ്...

ഇന്ത്യൻ മൈലോമ കോൺഗ്രസ് 2026 നു കൊച്ചി അമൃത ആശുപത്രി വേദിയാകും

ലോകപ്രശസ്ത മൈലോമ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ മൈലോമ...

Topics

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്....

‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’; സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’...
spot_img

Related Articles

Popular Categories

spot_img