അന്താരാഷ്‌ട്ര ഹദീസ് പാരായണ സമ്മേളനം: സജീവ സാന്നിധ്യമായി മലയാളി പണ്ഡിതരും വിദ്യാർഥികളും

 മലേഷ്യയിലെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ നടക്കുന്ന സ്വഹീഹ് മുസ്‌ലിം അന്താരാഷ്‌ട്ര പാരായണ സമ്മേളന വേദിയിൽ മലയാളി സാന്നിധ്യം ശ്രദ്ധേയമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ഹദീസ് പണ്ഡിതന്മാർ സംഗമിക്കുന്ന ഈ ആത്മീയ-വിജ്ഞാന സദസ്സിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ പണ്ഡിതരും വിദ്യാർഥികളുമടക്കം നിരവധി പേരാണ് പങ്കെടുക്കുന്നത്.

ഇമാം മുസ്‌ലിം(റ) ക്രോഡീകരിച്ച ആധികാരിക ഹദീസ് ഗ്രന്ഥമായ സ്വഹീഹ് മുസ്‌ലി’മിന്റെ സമ്പൂർണ പാരായണവും, പണ്ഡിത പരമ്പരകളിലൂടെ കൈമാറിവരുന്ന ‘സനദ്’ നൽകലുമാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന മജ്‌ലിസിലെ പ്രധാന കാര്യപരിപാടി. ആഗോള തലത്തിൽ അറിയപ്പെടുന്ന മുതിർന്ന പണ്ഡിതന്മാർ നേതൃത്വം നൽകുന്ന ഈ വേദിയിൽ നിന്ന് ഹദീസ് വിജ്ഞാനശാഖയിലെ സൂക്ഷ്മമായ അറിവുകൾ നേരിട്ട് കേട്ടുപഠിക്കാൻ അവസരം ലഭിക്കുകയെന്നത് മലയാളി വിദ്യാർഥികൾക്ക് വലിയൊരു മുതൽക്കൂട്ടാണ്. വിവിധ മത സ്ഥാപനങ്ങളെയും സർവകലാശാലകളെയും പ്രതിനിധീകരിച്ചാണ് കേരളത്തിൽ നിന്നും വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുന്നത്.

മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ ഇസ്‌ലാമിക് സംഘടനകളുടെ സഹകരണത്തോടെയാണ് ഈ രാജ്യാന്തര സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. വിജ്ഞാന കൈമാറ്റത്തിനൊപ്പം, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരുമായി ആശയവിനിമയം നടത്താനും സൗഹൃദം സ്ഥാപിക്കാനും ഈ വേദി അവസരമൊരുക്കുന്നു. നാളെ(വെള്ളി) നടക്കുന്ന സമാപന സമ്മേളനത്തിലും വിവിധ സെഷനുകളിലും കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img