ഇ.എം.ഐ കളുടെ ഭാരം കുറക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക്; ‘എസ്ഐബി പവർ കൺസോൾ’ അവതരിപ്പിച്ചു

വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി എടുത്ത വായ്പകളെ സംയോജിപ്പിച്ച് ഒരു ലോൺ ഒറ്റ ഇഎംഐ ആയി കുറഞ്ഞ പലിശ നിരക്കിൽ തിരിച്ചടയ്ക്കാൻ സാധിക്കും. ഹോം ലോൺ, കാർ ലോൺ, പേഴ്സണൽ ലോൺ, എജ്യൂക്കേഷൻ ലോൺ, കൺസ്യൂമർ ഡ്യൂറബിൾ ലോൺ തുടങ്ങിയ ടേം ലോണുകൾ സംയോജിപ്പിക്കുക വഴി വായ്പ തിരിച്ചടവ് ലഘൂകരിക്കാനും ഒന്നിലധികം ഇഎംഐ കളുടെ ഭാരം കുറയ്ക്കാനും സാധിക്കുന്നു. ഫലത്തിൽ ഉപഭോക്താക്കളെ കൃത്യവും എളുപ്പവുമായി തിരിച്ചടവ് ശൈലിയിലേക്ക് നയിക്കുന്നു.

ഉദ്യോഗസ്ഥരെയും   പ്രൊഫഷനലുകളെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള ‘എസ്ഐബി പവർ കൺസോൾ’ 30 മുതൽ 55 വയസ്സ് വരെയുള്ള ഉപഭോക്താക്കൾക്കായി ലഭ്യമാണ്.

വ്യക്തിഗത ആവശ്യാനുസരണം 10 ലക്ഷം മുതൽ 3 കോടി വരെയുള്ള പ്രോപ്പർട്ടി ലോണുകളാണ് ‘എസ്ഐബി പവർ കൺസോൾ’ നിരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വീട് അല്ലെങ്കിൽ കൊമേർഷ്യൽ ബിൽഡിങ്ങിന്റെ വിലയുടെ 75% വരെ വായ്പ 15 വർഷം വരെ തിരിച്ചടവ് കാലാവധിയിൽ ലഭ്യമാണ്. നിലവിലെ ഹോം ലോണുകൾ ‘എസ്ഐബി പവർ കൺസോൾ’ സ്കീമിലേക്ക് മാറ്റുമ്പോൾ 30 വർഷം വരെയും കാലാവധി ലഭ്യമാണ്.

ഉപഭോക്താവിന്റെ റീ പെയ്മെന്റ് ട്രാക്ക് റെക്കോർഡ് (RTR) അടിസ്ഥാനമാക്കിയാണ് ‘എസ്ഐബി പവർ കൺസോൾ’ ലോണുകൾ അനുവദിക്കപ്പെടുന്നത്.  ഇതിനാൽ ചുരുക്കം രേഖകൾ മാത്രം സ്വീകരിച്ച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോൺ ലഭ്യമാക്കുന്നു.

പ്രോസസിങ് ഫീസ് പൂർണ്ണമായും ഒഴിവാക്കി കൊണ്ടാണ് ഈ നൂതന സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്.  ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മികച്ച സാമ്പത്തിക പരിഹാരങ്ങൾ നൽകാനുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രതിബദ്ധതയാണ് പുതിയ ബാങ്കിംഗ് സേവനത്തിലൂടെ പ്രതിഫലിക്കുന്നത്.  സാമ്പത്തികഭാരം ലഘൂകരിക്കാനും കുറഞ്ഞ പലിശ നിരക്കുകളിൽ ദീർഘകാല തിരിച്ചടവ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ‘എസ്ഐബി പവർ കൺസോൾ’ വായ്പകൾ.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img