എസ്ഐആർ ജോലിഭാരവും ഭീതിയും മൂലം ബംഗാളിൽ മരിച്ചത് 39 പേർ; ധനസഹായം പ്രഖ്യാപിച്ച് മമത ബാനർജി

എസ്ഐആർ ജോലിക്കിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ഇതുവരെ നാല് ബിഎൽഒമാർ അടക്കം 39 ആളുകൾ എസ്ഐആർ സൃഷ്ടിച്ച ഭയവും പരിഭ്രാന്തിയും മൂലം മരിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. മരിച്ച 39 പേരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം ധനസഹായം നൽകുമെന്നും മമത ബാനർജി അറിയിച്ചു.

ജോലിക്കിടെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായ 13 ബിഎൽഒമാർക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരിൽ പലരും ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീഴുകയോ ഗുരുതരമായ രോഗം പിടിപെടുകയോ ചെയ്തിട്ടുണ്ട്. നവംബർ നാല് മുതൽ ആരംഭിച്ച എസ്ഐആർ നടപടിക്രമങ്ങൾ വലിയ ഭീതിയാണ് ജനങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നതെന്നും മമത പറഞ്ഞു.

എസ്ഐആർ ഭീതിയിൽ മരിച്ചവരിൽ നാല് ബിഎൽഒമാരും ഉൾപ്പെടുന്നുണ്ട്. ഇതിൽ രണ്ട് പേരുടെ കുടുംബങ്ങൾക്ക് ഇതിനകം സർക്കാർ സാമ്പത്തിക സഹായം നൽകിയതായും മമത ബാനർജി വ്യക്തമാക്കി.

എസ്ഐആർ ആരംഭിച്ച ശേഷം പശ്ചിമ ബംഗാളിൽ നിരവധി വിവാദങ്ങൾ ഉയർവന്നു വന്നിരുന്നു. പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാർ ഗുരുതര ആരോപണങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. എസ്ഐആർ ആരംഭിച്ച ശേഷം പലയിടങ്ങളിലും ആളുകൾ പരിഭ്രാന്തരും മാനസിക സമ്മർദത്തിലുമാണെന്നും മമത വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ഭീതിയിലേക്ക് തള്ളിവിടില്ലെന്നും സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും മമത ഉറപ്പു നൽകിയിട്ടുണ്ട്.

Hot this week

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333...

വ്യാജനോ ഒറിജിനലോ?എഐ നിർമ്മിത വീഡിയോകൾ ഇനി ജെമിനി കണ്ടെത്തും;ഫീച്ചറുമായി ഗൂഗിൾ

ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും...

കുഞ്ഞുങ്ങളേയും വെറുതെ വിടാത്തതെന്ത്? ; രാജസ്ഥാനില്‍ ക്രിസ്മസ് ആഘോഷം നടത്തിയ സ്‌കൂളിന് നേരെ ആക്രമണം; അലങ്കാര വസ്തുക്കള്‍ വില്‍ക്കുന്ന കടകളും തകര്‍ത്തു

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വ്യാപക ആക്രമണം. രാജസ്ഥാനിലെ നാഗൗറില്‍ സ്‌കൂളിന് നേരെ ആക്രമണം.സ്‌കൂള്‍...

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം...

Topics

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333...

വ്യാജനോ ഒറിജിനലോ?എഐ നിർമ്മിത വീഡിയോകൾ ഇനി ജെമിനി കണ്ടെത്തും;ഫീച്ചറുമായി ഗൂഗിൾ

ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും...

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം...

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ ധാക്കയിൽ എത്തി; സന്ദർശനം 17 വർഷത്തിന് ശേഷം

ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾക്കിടെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ...

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; അഗത്തി വിമാനത്താവളത്തില്‍ മലയാളി യാത്രക്കാര്‍ കുടുങ്ങി; പകരം വിമാനമില്ല, മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ല

ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ മലയാളികള്‍ കുടുങ്ങി. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതാണ് പ്രതിസന്ധിയായത്....

ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ...
spot_img

Related Articles

Popular Categories

spot_img