ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു; മണ്ഡലകാലത്തിൽ ഇതുവരെ എത്തിയത് പതിനാലര ലക്ഷം പേർ

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. ഇന്നലെ രാത്രി 11 മണി വരെയുള്ള തീർത്ഥാടകരുടെ എണ്ണം 80,000 ത്തിലധികം. അവധി ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഭക്തജനത്തിരക്ക് തുടർച്ചയായി കൂടുന്നത്. മണ്ഡലകാലം 17 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം പതിനാലര ലക്ഷം കടന്നു.

മണ്ഡലകാലം പതിനേഴാം ദിവസത്തിൽ എത്തുമ്പോൾ ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണം പതിനാലര ലക്ഷമാണ്. ഈയാഴ്ച്ചയിലെ അവധി ദിനങ്ങളിൽ തിരക്ക് തീരെ കുറവായിരുന്ന ശബരിമലയിൽ തുടർന്നുള്ള ദിവസങ്ങളിൽ തിരക്ക് വർധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ച ഭക്തരുടെ തിരക്ക് കുറഞ്ഞതോടെ സ്പോട്ട് ബുക്കിംഗിലും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. അധികം കാത്തു നിൽക്കാതെ ദർശനം കിട്ടിയതിൻ്റെ സന്തോഷത്തിലാണ് ഭാഷാ ഭേദമില്ലാതെ ഭക്തർ.

വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ തിരക്ക് വർധിക്കുമെന്ന് കരുതുന്ന ദേവസ്വം അധികൃതർ പമ്പയിലും സന്നിധാനത്തും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ ഇടങ്ങളിൽ കുടിവെള്ളവും ലഘുഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ സന്നിധാനത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കേരളീയ അന്നദാന സദ്യ വൈകാതെ നടപ്പിലാക്കാനുള്ള ശ്രമങ്ങളിലാണ് ദേവസ്വം ബോർഡ്. 5 ന് നടക്കുന്ന ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ചു അന്തിമ തീരുമാനമെടുക്കും.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img