പുടിനും യുഎസ് പ്രതിനിധി സംഘവും തമ്മിൽ നടന്ന കൂടിക്കാഴ്ച ഫലം കണ്ടില്ല; യുക്രെയ്ൻ സമാധാന ചർച്ച പരാജയം

റഷ്യൻ പ്രസിഡൻ്റ് വ്ളാഡ്മിർ പുടിനും യുഎസ് പ്രതിനിധി സംഘവും തമ്മിലുള്ള യുക്രെയ്ൻ സമാധാന ചർച്ച പരാജയം. ചർച്ച ഫലപ്രദമായിരുന്നു എന്നും , എന്നാൽ തീരുമാനമൊന്നുമായില്ലെന്നും റഷ്യ അറിയിച്ചു. യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് റഷ്യ തയ്യാറായില്ല. ചില യുഎസ് നിർദേശങ്ങൾ സ്വീകാര്യമായി തോന്നിയെങ്കിലും ചിലത് അംഗീകരിക്കാനാവില്ലെന്നും റഷ്യ വ്യക്തമാക്കി.

കൃത്യമായ ധാരണയിലേക്ക് എത്താൻ ഇനിയും ചർച്ച അനിവാര്യമാണെന്ന് റഷ്യ അറിയിച്ചു. സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നെർ എന്നിവരുമായി പുടിൻ നടത്തിയ ചർച്ച അഞ്ച് മണിക്കൂറോളം നീണ്ടു. അതേ സമയം പുടിൻ – ട്രംപ് കൂടിക്കാഴ്ച ഉടനുണ്ടാകില്ലെന്നും റഷ്യൻ വ്യക്താവ് പറഞ്ഞു. യുഎസ് മുന്നോട്ടുവച്ച സമാധാന കരാറിന് നേരത്തേ തന്നെ അത്ര സ്വീകാര്യത പുടിൻ നൽകിയിരുന്നില്ല.

റഷ്യ ആവശ്യപ്പെടുന്നിടത്ത് നിന്നും യുക്രെയ്ൻ സൈന്യം പിന്മാറണമെന്ന് പുടിൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ലുഹാൻസ്ക്, ഡൊണെറ്റ്സ്ക് , ഖേഴ്സൺ, സപോറേഷ്യ തുടങ്ങിയ പ്രദേശങ്ങൾ വിട്ടു കിട്ടണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ പിന്മാറിയാൽ മാത്രമേ സമാധാനക്കരാറിൽ ഒപ്പിടുകയുള്ളുവെന്നും പുടിൻ പറഞ്ഞിരുന്നു. അല്ലാത്ത പക്ഷം സൈനിക മാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും റഷ്യൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.

Hot this week

ഒൻപത് സംഗീത സംവിധായകർ, 10 പാട്ടുകൾ; സർപ്രൈസ് അപ്ഡേറ്റുമായി ‘വാഴ 2’

സൂപ്പർ ഹിറ്റായ 'വാഴ' എന്ന സിനിമയുടെ രണ്ടാം ഭാഗം 'വാഴ II...

വിദ്വേഷം വേണ്ട! കലയിലും രാഷ്ട്രീയ പ്രസംഗങ്ങളിലും; സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ…

സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും കലാരൂപങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും പാടില്ലെന്ന് സുപ്രീം കോടതി. പ്രസംഗങ്ങൾ,...

വില കൊണ്ടും ഗുണം കൊണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ടാറ്റ പഞ്ച്! ഇവി വാഹന വിപണിയില്‍ വീണ്ടും ആധിപത്യം നേടാന്‍ ടാറ്റ മോട്ടോഴ്‌സ്

ഇവി വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് ടാറ്റ പഞ്ച് ഉടന്‍ വിപണിയിലേക്കെത്തുന്നു....

‘ഇതാണല്ലേ 32 വയസുള്ള കൊച്ചുപയ്യൻ’; ട്രോളുകളിൽ നിറഞ്ഞ് ഹിന്ദി ‘പ്രേമലു’

മലയാളത്തിൽ ട്രെൻഡ് സെറ്ററായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം...

പഞ്ചിനെ കാണാൻ തിങ്ങിനിറഞ്ഞ് ആളുകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെറ്റിസണ്‍സിൻ്റെ മനം കവര്‍ന്ന കുഞ്ഞു പഞ്ചിനെ കാണാൻ...

Topics

ഒൻപത് സംഗീത സംവിധായകർ, 10 പാട്ടുകൾ; സർപ്രൈസ് അപ്ഡേറ്റുമായി ‘വാഴ 2’

സൂപ്പർ ഹിറ്റായ 'വാഴ' എന്ന സിനിമയുടെ രണ്ടാം ഭാഗം 'വാഴ II...

വിദ്വേഷം വേണ്ട! കലയിലും രാഷ്ട്രീയ പ്രസംഗങ്ങളിലും; സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ…

സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും കലാരൂപങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും പാടില്ലെന്ന് സുപ്രീം കോടതി. പ്രസംഗങ്ങൾ,...

‘ഇതാണല്ലേ 32 വയസുള്ള കൊച്ചുപയ്യൻ’; ട്രോളുകളിൽ നിറഞ്ഞ് ഹിന്ദി ‘പ്രേമലു’

മലയാളത്തിൽ ട്രെൻഡ് സെറ്ററായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം...

പഞ്ചിനെ കാണാൻ തിങ്ങിനിറഞ്ഞ് ആളുകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെറ്റിസണ്‍സിൻ്റെ മനം കവര്‍ന്ന കുഞ്ഞു പഞ്ചിനെ കാണാൻ...

“ഒരു നടി ‘ഐ ലവ് യൂ’ എന്നു പറഞ്ഞു, കേട്ടപാതി ‘ലവ് യൂ ടൂ’ എന്നായിരുന്നു എന്റെ മറുപടി”; ബേസിലിന്റെ പ്രസംഗം വൈറൽ

രാജ്യത്താകമാനം ആരാധകരുള്ള മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. കഴിഞ്ഞ...

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു. 101 വയസായിരുന്നു. ചെന്നൈയിലെ...
spot_img

Related Articles

Popular Categories

spot_img