സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച അന്താരാഷ്ട്ര വടംവലി സീസൺ – 4 ന്റെ വൻ വിജയത്തിന് ശേഷം ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (TISAC) സംഘടിപ്പിച്ച “മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025” വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റി.
നവംബർ 15 ന് ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ക്നാനായ യാക്കോബായ ചർച്ച് ഹാളിൽ വച്ചാണ് മത്സരങ്ങൾ നടന്നത്. ഈ മത്സരത്തിൽ കാരംസ്, ചെസ്, 28 കാർഡ് ഗെയിം, റമ്മി തുടങ്ങിയ വിഭാഗങ്ങളിൽ വിവിധ പ്രായത്തിലുള്ളവർക്കു വേണ്ടി നിരവധി മത്സരങ്ങൾ നടന്നു .
ചെസ് : K–7 വിഭാഗം വിജയികൾ
നേഥൻ മാത്യു, അർജുൻ പസുമാർത്തി,ജേക്കബ് കോട്ടൂർ, സാക്കറി തോമസ്, അലക്സ് ജീവൻ.ഏരിയൻ ജീവൻ
ചെസ് : മുതിർന്നവരുടെ വിഭാഗം വിജയികൾ
ഹൈഡ് സാവിയോ, ജേക്കബ് ടി. ചെറിയാൻ, ജേക്കബ് തോമസ്
ബിനോയ് മാത്യു, അരോമൽ ഹരി, ഫെലിക്സ് മാത്ത്യു
കാർഡ് ഗെയിം – 28 വിജയികൾ
1ാം സമ്മാനം:
കുഞ്ഞുമോൻ ഇല്ലിക്കാട്ടിൽ, സജി ടി,തോമസ് കെ
2ാം സമ്മാനം:
തുണ്ടത്തിൽ ജെയിംസ്, പുരുഷൻ, റോയ് എ
3ാം സമ്മാനം:
സ്റ്റീഫൻ തെരുവത്ത്,രഞ്ജിത്ത് കെ, നോയൽ. ടി
4ാം സമ്മാനം:
അനിൽ ഇടുക്കുതറയിൽ,സുനിൽ മാത്യു,റോയ്
കാർഡ് ഗെയിം : റമ്മി വിജയികൾ
1ാം സമ്മാനം: തോമസ് കണ്ടാരപ്പള്ളിൽ
2ാം സമ്മാനം: സുനിൽ മാത്യു
3ാം സമ്മാനം: രഞ്ജിത്ത്
4ാം സമ്മാനം: റെനി ഇണ്ടിക്കുഴി
വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡുകളും വ്യക്തിഗത ട്രോഫികളും നൽകി. ജഡ്ജ് ജൂലി മാത്യു തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ടൂർണമെന്റിൽ സംബന്ധിച്ചു
ടൂർണമെന്റിന്റെ വിജയത്തിനായി ഡാനി രാജു, സിബു ടോം, പീറ്റർ വാലിമറ്റത്തിൽ, ഫിലിപ്പ് ചോരത്ത്, റെനി ഇണ്ടികുഴി,മാത്യു ചിറപ്പുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു. ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന മത്സരങ്ങളാണ് നടന്നത്
കായികം, പഠനം, വിനോദം എന്നിവയ്ക്ക് പ്രചോദനം നൽകുന്ന വിവിധ പരിപാടികളിൽ കൂടി ടിസാകിന്റെ പ്രവർത്തനങ്ങൾ ജനശ്രദ്ധയാകർക്ഷിച്ചു വരുന്നു.എല്ലാ പരിപാടികളിലും വൻ ജനപങ്കാളിത്തമാണ്. എല്ലാ പ്രായത്തിലുള്ളവർക്കും പഠിക്കാനും കളിക്കാനും തിളങ്ങാനുമുള്ള വിവിധ അവസരങ്ങളാണ് ടിസാക് ഒരുക്കികൊണ്ടിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.



