ഡോളറിനെതിരെ റെക്കോർഡ് തകർച്ച നേരിട്ട് രൂപ. ചരിത്രത്തിലാദ്യമായി ഇന്ത്യൻ രൂപയുടെ മൂല്യം 90 കടന്നു. ഇന്ന് വ്യപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 90.05 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി. ലഭ്യമായ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 3,642.30 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഡോളറിനെതിരെ 89.91 ൽ വ്യാപാരം ആരംഭിച്ച രൂപ വളരെ വേഗത്തിൽ തന്നെ 90.05 എന്ന താഴ്ന്ന നിലയിലെത്തുകയായിരുന്നു. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ നിലനിൽക്കുന്ന അനിശ്ചിത്വം തന്നെയാണ് രൂപയുടെ മൂല്യത്തകർച്ചയെ ബാധിച്ചതെന്നാണ് വിപണിയിലെ കണക്കുകൂട്ടൽ.
ഓഹരി വിപണിയിൽ ഷോർട്ട് കവറിംഗ് തുടരുന്നതും അമേരിക്കൻ കറൻസിക്ക് ഇറക്കുമതിക്കാരിൽ നിന്നുള്ള ഡിമാൻഡ് സ്ഥിരമായി നിലനിൽക്കുന്നതുമാണ് ഇതിന് പ്രധാന കാരണമെന്നും നിരീക്ഷണമുണ്ട്. ലോഹങ്ങളുടെ വില കുത്തനെ ഉയർന്നത് ഇറക്കുമതി മേഖലയിൽ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
ഇനി ആർബിഐ ഇടപെടൽ അനുസരിച്ചാകും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുക. വെള്ളിയാഴ്ച, ആർബിഐ നയ പ്രഖ്യാപനം പുറത്തുവരുന്നതോടെ വിപണികൾക്ക് വ്യക്തത ലഭിച്ചേക്കും. രൂപയുടെ മൂല്യത്തകർച്ച മറികടക്കാൻ ഇന്ത്യ-യുഎസ് വ്യാപാര കരാർ നടപ്പാക്കുന്നതും കൂടുതൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
ഒരു വർഷത്തിനുള്ളിലാണ് രൂപയുടെ മൂല്യം 85 ൽ നിന്ന് 90 ലേക്ക് എത്തിയത്. ഏകദേശം 17 ബില്യൺ ഡോളറിന്റെ ഇന്ത്യൻ നിക്ഷേപമാണ് ഇക്കാലയളവിൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ. നേരിട്ടുള്ള വിദേശ നിക്ഷേപവും ദുർബലമായിരിക്കുന്നു.
അതേ സമയം ഇന്ന് ഓഹരി വിപണിയിൽ സെൻസെക്സ് 165.35 പോയിന്റ് താഴ്ന്ന് 84,972.92 ലും നിഫ്റ്റി 77.85 പോയിന്റ് താഴ്ന്ന് 25,954.35 ലും വ്യാപാരം അവസാനിപ്പിച്ചു. എക്സ്ചേഞ്ച് ഡാഎക്സ്ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 3,642.30 കോടി രൂപയുടെ ഓഹരികൾ വിറ്റു.



