താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാലാണ് നിയന്ത്രണം.
രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് നിയന്ത്രണം. മള്‍ട്ടി ആക്സില്‍ ഭാരവാഹനങ്ങൾ ചുരം വഴി കടത്തിവിടില്ല. ഇതുവഴിയുള്ള മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ നാടുകാണി ചുരം വഴിയോ കുറ്റ്യാടു ചുരം വഴിയോ വഴി തിരിച്ചു വരും. ചെറുവാഹനങ്ങളെ ഇടവിട്ട സമയങ്ങളിൽ മാത്രമേ ചുരം വഴി കടത്തിവിടുകയുള്ളൂ.
താമരശേരി ചുരത്തിലെ 6,7,8 വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായാണ് മരങ്ങള്‍ മുറിച്ചത്. എട്ടാം വളവിൽ മുറിച്ചിട്ട 130 മരങ്ങളാണ് ഇന്ന് നീക്കം ചെയ്യുന്നത്. ലോറിയിൽ വെസ്റ്റ് കൈതപ്പൊയിലിൽ എത്തിച്ച് അവ ലേലം ചെയ്യും.



