സംസ്ഥാനത്ത് സൈബർ കേസുകൾ കുറയുന്നതായി പൊലീസ് റിപ്പോർട്ട്. ഈ വർഷം സെപ്റ്റംബർ വരെ രജിസ്റ്റർ ചെയ്തത് 1810 കേസുകൾ. 2024ൽ 3581 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പുകളെന്നും റിപ്പോർട്ട്.
2020ൽ 426, 2021ൽ 626, 2022ൽ 773, 2023ൽ 3295, 2024ൽ 3581, 2025ൽ 1810 എന്നിങ്ങനെയാണ് വിവിധ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്ത സൈബർ കേസുകളുടെ കണക്കുകൾ.



