ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളിലെ ദുരിതം അവസാനിപ്പിക്കണം,പ്രമീള ജയപാൽ ബിൽ അവതരിപ്പിച്ചു  

അമാനവീയമായ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളിലെ സാഹചര്യങ്ങൾ അവസാനിപ്പിക്കാനും, തടങ്കലിൽ കഴിയുന്നവരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കാനുമായി കോൺഗ്രസ് പ്രതിനിധി പ്രമീള ജയപാൽ (ഡെമോക്രാറ്റ്, വാഷിംഗ്ടൺ) ‘ഡിഗ്നിറ്റി ഫോർ ഡിറ്റെയ്ൻഡ് ഇമിഗ്രന്റ്‌സ് ആക്റ്റ്’ എന്ന ബിൽ അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുമായി ബന്ധമുള്ള സ്വകാര്യ, ലാഭകേന്ദ്രീകൃത തടങ്കൽ കേന്ദ്രങ്ങളിലെ മോശം അവസ്ഥകളെ ജയപാൽ ശക്തമായി വിമർശിച്ചു.

 പ്രമീള ജയപാലും പ്രതിനിധി ആദം സ്മിത്തും ചേർന്നാണ് ബിൽ അവതരിപ്പിച്ചത്.

 ട്രംപ് ഭരണകൂടം തിരിച്ചെത്തിയ ശേഷം കുറ്റകൃത്യങ്ങൾ ചെയ്യാത്തവരെ ഭയാനകമായ സാഹചര്യങ്ങളിൽ തടവിലാക്കുന്നത് വർധിച്ചതായി ജയപാൽ പറഞ്ഞു. ലാഭത്തിനായി പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിൽ ആളുകളെ മോശം സാഹചര്യങ്ങളിൽ പാർപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.

നിലവിൽ 66,000-ത്തിലധികം ആളുകൾ തടങ്കലിലുണ്ട്. ഇവരിൽ 73 ശതമാനത്തിലധികം പേർക്ക് ക്രിമിനൽ കേസുകളില്ല. തിങ്ങിനിറഞ്ഞ സെല്ലുകൾ, മതിയായ ഭക്ഷണം നൽകാതിരിക്കുക, ചികിത്സ നിഷേധിക്കുക തുടങ്ങിയ അമാനവീയ സാഹചര്യങ്ങൾ ഇവിടെ നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

നിർബന്ധിത തടങ്കൽ ഒഴിവാക്കുക,കുടുംബങ്ങളെയും കുട്ടികളെയും തടങ്കലിൽ വെക്കുന്നത് നിരോധിക്കുക
ദുർബല ജനവിഭാഗങ്ങളെ (ഗർഭിണികൾ, കുട്ടികളുടെ പ്രധാന സംരക്ഷകർ, രോഗികൾ, LGBTQ വ്യക്തികൾ, അഭയം തേടുന്നവർ, മുതിർന്ന പൗരന്മാർ) വിട്ടയക്കുന്നതിന് മുൻഗണന നൽകുക,സ്വകാര്യ തടങ്കൽ കേന്ദ്രങ്ങളുടെ ഉപയോഗം മൂന്ന് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കുക,കേന്ദ്രങ്ങളിൽ പൗരാവകാശങ്ങൾ ഉറപ്പാക്കുന്ന നിലവാരം സ്ഥാപിക്കുക,മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ മുൻകൂട്ടി അറിയിക്കാതെയുള്ള പരിശോധനകൾ നടത്താൻ നിർബന്ധമാക്കുക.എന്നിവയാണ് .ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ:

ഡെമോക്രാറ്റ് പ്രതിനിധികളായ റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, ശ്രീ തണേദാർ എന്നിവർ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Hot this week

ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ ജോൺ ഫോർട്ടെ അന്തരിച്ചു

ലോകപ്രശസ്ത ഹിപ്-ഹോപ്പ് ബാൻഡായ 'ഫ്യൂജീസ്' ലൂടെ ശ്രദ്ധേയനായ ഗ്രാമി അവാർഡ് നാമനിർദ്ദേശം...

പ്രശസ്ത “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ് അന്തരിച്ചു

ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഡിൽബർട്ട്” കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട്...

മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി   സീറാം സാംബശിവ റാവു ഐ.എ. എസ്

കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള...

ജോൺ കെ. ജോർജ് (ബിജു) ഫൊക്കാന മെട്രോ  റീജിയൻ ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു

ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സംഘടന തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത്...

എഴുത്തിന്റെ പുത്തന്‍ പാതയൊരുക്കിയവര്‍ക്ക് ഇ മലയാളിയുടെ ചെറുകഥാ പുരസ്‌കാരം സമ്മാനിച്ചു

മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും...

Topics

പൂരം വന്നാലും.. കലോത്സവം വന്നാലും.. പ്രിയം ചെസ് തന്നെ! കലോത്സവ നഗരിയിലെ വേറിട്ട കാഴ്ചകൾ

കലോത്സവം തേക്കിൻകാട് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. അതേസമയം കുറച്ചാളുകൾ അവിടെ മറ്റൊരു പരിപാടിയിലാണ്....

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി...
spot_img

Related Articles

Popular Categories

spot_img