അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി

വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus-in-Fetu) രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി. ജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധാരണ ഭ്രൂണത്തിന്റെ ശരീരത്തിനുള്ളിൽ ദുര്‍വികസിതമായ മറ്റൊരു ഇരട്ട ഭ്രൂണം അടങ്ങിയിരിക്കുമ്പോഴാണ് ഈ അവസ്ഥ രൂപം കൊള്ളുന്നത്. ലോകത്ത് 5 ലക്ഷം ജനനങ്ങളിൽ ഒരു കേസിൽ മാത്രമാണ് ഈ അപൂർവത രേഖപ്പെടുത്തുന്നത്.

എറണാകുളം സ്വദേശിനിയിൽ നടത്തിയ ഗർഭകാല പരിശോധനകൾക്ക് ഇടയിൽ കൊച്ചി അമൃത ആശുപത്രിയിലെ  ഫീറ്റൽ കെയർ വിഭാഗത്തിലെ അഡിഷണൽ പ്രൊഫസർ ഡോ. വിവേക് കൃഷ്ണനും അസിസ്റ്റന്റ് പ്രൊഫസർ ഡോ. ധന്യ കീഴാറ്റൂരും അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രുതി സോമനും നടത്തിയ ആന്റിനേറ്റൽ സ്കാനിംഗിലാണ് ഈ അസാധാരണ വളർച്ച ആദ്യം കണ്ടെത്തിയത്. ഉയർന്ന നിലവാരത്തിലുള്ള ഗർഭകാല സ്കാനിംഗ് വഴി വ്യക്തമായ അസാധാരണ അവസ്ഥ കണ്ടെത്തിയതോടെ വിദഗ്ധ നിരീക്ഷണം ആരംഭിച്ചു. ഇത്തരം സങ്കീർണ അവസ്ഥകളെ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുന്നതിന് ആന്റിനേറ്റൽ സ്കാനിങ്ങുകൾ നിർണായകമാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

കുഞ്ഞ് ജനിച്ചതിന് ശേഷം നടത്തിയ വിശദമായ പരിശോധനയിൽ വയറ്റിനുള്ളിൽ ജീവൻ ഇല്ലാത്ത ഭ്രൂണാവശിഷ്ടം നിലനിൽക്കുന്നുവെന്ന് സ്ഥിരീകരിച്ചു. വെറും രണ്ട് മാസം പ്രായത്തിലുള്ള പെൺകുഞ്ഞിന് നടത്തിയ ശസ്ത്രക്രിയയിൽ 48.7 ഗ്രാം ഭാരം വരുന്ന ഭ്രൂണാവശിഷ്ടരം വിജയകരമായി നീക്കം ചെയ്തു.

ഈ അത്യന്തം അപൂർവമായ ശസ്ത്രക്രിയയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗം എമിറിറ്റസ് പ്രൊഫസർ ഡോ. മോഹൻ എബ്രഹാം, അസോസിയേറ്റ് പ്രൊഫസർ ഡോ. അശ്വിൻ പ്രഭാകരൻ, അനസ്തീഷ്യോളജിസ്റ്റ് ഡോ. രേഖ വർഗീസ് എന്നിവർ നേതൃത്വം നൽകി. ഡോ. അഞ്ജു ആനന്ദും സ്റ്റെനി ഷാജിയും ശസ്ത്രക്രിയയിൽ പങ്കാളികളായി.

ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്കു ശേഷം കുഞ്ഞിന്റെ ആരോഗ്യനില മികച്ച രീതിയിൽ സുഖം പ്രാപിച്ചുവരുകയാണെന്ന് കൊച്ചി അമൃത ആശുപത്രി അധികൃതർ അറിയിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img