വേൾഡ് പീസ് മിഷന്റെ ഒമ്പതാമത്  ഭവനം കണ്ണൂരിൽ

അതിദരിദ്രരായ വിധവകൾക്ക് സംരക്ഷണ സഹായമായി  വേൾഡ് പീസ് മിഷൻ നിർമ്മിക്കുന്ന ഒമ്പതാമത്തെ ഭവനം കണ്ണൂരിൽ കൊളക്കാട് എന്ന സ്ഥലത്ത് പൂർത്തിയായി.  വേൾഡ് പീസ് മിഷന്റെ ട്രസ്റ്റീ ശ്രീ. ബീജോയ് ചെറിയാൻ സുനിത സുരേന്ദ്രന് താക്കോൽ നൽകി ഭവനം കൈമാറി. വേൾഡ് പീസ് മിഷന്റെ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ ഭവന പ്രവേശനം നടത്തി. യു.എസ്. വേൾഡ് പീസ് മിഷന്റെ എക്സിക്യൂട്ടീവ് അംഗം ശ്രീ. തോമസ് സ്കറിയ(അരിസോണ)യാണ് നിർമ്മാണ ചിലവുകൾ വഹിച്ചത്. തലശ്ശേരി അതിരൂപത കോപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസിയുടെ പിന്തുണയും ഉണ്ടായിരുന്നു, കോപ്പറേറ്റീവ് ഏജൻസി മാനേജർ ഫാ. സോണി വടശ്ശേരിയിൽ ദീപം തെളിയിച്ചു.ഫാ.തോമസ് പട്ടാങ്കാളവും തലശ്ശേരി അതിരൂപത കോ-ഓപ്പറേറ്റീവ് എജുക്കേഷണൽ ഏജൻസി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വീട് വയ്ക്കുവാൻ ആവശ്യമായ ഭൂമി സൗജന്യമായി നൽകിയത് ശ്രീ. ജോസ് കൊച്ചുവീട്ടിലാണ്. ശ്രീ.മനോജ് കെ. കെ യുടെ  മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. കുഴൽ കിണർ സൗകര്യങ്ങൾ  ചെയ്തത് ശ്രീ. ബോബി  കല്ലറക്കലാണ്.

 കേരളത്തിലുടനീളം എല്ലാ ജില്ലകളിലും വിധവകളായ സ്ത്രീകൾക്ക്  ജില്ലയിൽ 10 വീടുകൾ വീതം 140 വീടുകൾ പൂർത്തീകരിക്കുവാനുള്ള ദൗത്യമാണ് വേൾഡ് പീസ് മിഷന്റെ ഈ സംരംഭം. സിയാറ്റിലുള്ള ശ്രീ. ജോൺ ടൈറ്റസ്  സ്പോൺസർ ചെയ്തത് നിർമ്മാണം ആരംഭിച്ച പത്തനംതിട്ട ടൗണിലുള്ള പത്തമത്തെ ഭവനം 2025 ഡിസംബർ 31ന് പൂർത്തിയാകും.

Hot this week

വന്നാല്‍ വലിയ പ്രത്യാഘാതമുണ്ടാകും; പാക് സൂപ്പര്‍ ലീഗില്‍ മത്സരിക്കാനെത്തുന്ന വിദേശ താരങ്ങള്‍ക്ക് ഭീഷണി

ഈ വര്‍ഷത്തെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വെറും...

അമേരിക്കയിൽ  കുടിയേറ്റ വിരുദ്ധ അറസ്റ്റിൽ ഫ്ലോറിഡ ഒന്നാമത്

ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത്...

ഹാരിസ് കൗണ്ടി ,സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ അനുമതി നൽകുന്ന ടെക്സസ്സിലെ ആദ്യ കൗണ്ടി

ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ...

രഹസ്യരേഖകൾ വീട്ടിൽ സൂക്ഷിച്ചു: ആഷ്‌ലി ടെല്ലിസിനെതിരെയുള്ള കേസ് തുടരും

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പ്രതിരോധ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി...

ഒഹായോയിൽ ഏഴ് മക്കളെ  കാറിലിരുത്തി ചൂതാട്ടത്തിന് പോയ അമ്മ അറസ്റ്റിൽ

മക്കളെ കാറിലിരുത്തി ചൂതാട്ടത്തിന് പോയ അമ്മയെ  ഒഹായോയിൽ അറസ്റ്റ് ചെയ്തു. മാർച്ച്...

Topics

യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്ക്‌വെയ്ൻ മുള്ളിൻ

യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്ക്‌വെയ്ൻ മുള്ളിനെ സെനറ്റ് സ്ഥിരീകരിച്ചു.തിങ്കളാഴ്ച നടന്ന...

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി രാജേഷ്

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of...
spot_img

Related Articles

Popular Categories

spot_img