രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരിലെത്തും: ദ്വിദിന സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനത്ത് കർശന സുരക്ഷ

ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരില്‍ എത്തും. രണ്ടു ദിവസം സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രപതി, ഇംഫാലിലെ പോളോ എക്സിബിഷനിലും, 86ാമത് നുപി ലാല്‍ ദിനാചരണ പരിപാടികളിലും പങ്കെടുക്കും. രാഷ്ട്രപതിയായി സ്ഥാനമേറ്റതിനുശേഷമുള്ള ദ്രൗപദി മുർമുവിന്‍റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.

രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ന​ഗരത്തിലുടനീളം സ്വീകരണത്തിനായി ബാനറുകളും ഹോർഡിങ്ങുകളും ഒരുക്കിയിട്ടുണ്ട്. ഇംഫാൽ എയർപോർട്ട് റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികളും നടന്നുവരികയാണ്. കലാപത്തെ തുടർന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചതോടെ, ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

2023 മെയ് മാസത്തിൽ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം സംസ്ഥാനത്തെ രണ്ടാമത്തെ ഹൈപ്രൊഫൈൽ സന്ദർശനമാണിത്. സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിച്ച് വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടിരുന്നു.

Hot this week

കെ.എച്ച്.എൻ.എ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റായി പ്രദീപ് പിള്ളയെ നാമനിർദേശം ചെയ്തു

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ...

ബ്രദർ. റജി കൊട്ടാരം, ക്രൈസ്റ്റ് കള്‍ച്ചര്‍ ടീം നയിക്കുന്ന മംഗളവാർത്ത ക്രിസ്തുമസ് ഒരുക്ക ധ്യാനം കാനഡയിൽ

അനുഗൃഹീത വചന പ്രഘോഷകനായ ബ്രദർ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കള്‍ച്ചര്‍...

സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടി കോ-ചെയർ

പ്രമുഖ ഇന്ത്യൻ അമേരിക്കൻ സംരംഭകൻ സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടിയുടെ...

സീറോ മലബാർ കൺവെൻഷൻ കിക്കോഫ്: വിശുദ്ധ മറിയം ത്രേസ്യാ മിഷനിലും ഉജ്ജ്വല തുടക്കം

 ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026...

“ഹാപ്പി ബർത്ത്ഡേ തലൈവ”; രജനികാന്തിന് ജന്മദിനാശംസകൾ നേർന്ന് പ്രമുഖർ

തമിഴ് സൂപ്പർ താരം രജനികാന്തിന് ഇന്ന് 75ാം ജന്മദിനം. തങ്ങളുടെ പ്രിയ...

Topics

ഓസ്‌ട്രേലിയയില്‍ കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ വിലക്ക്; നിയമനടപടിയുമായി റെഡ്ഡിറ്റ്

പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുള്ള സോഷ്യല്‍മീഡിയ വിലക്കില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെതിരെ നിയമനടപടിയുമായി...

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്

 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍...

കാത്തിരിപ്പിന് വിരാമം… മെസ്സി ഇന്ന് ഇന്ത്യയിലെത്തുന്നു; ആദ്യ പരിപാടി നാളെ കൊൽക്കത്തയിൽ

ഇതിഹാസ താരം ലയണൽ മെസ്സി ഇന്ന് ഇന്ത്യയിലെത്തും. ഗോട്ട് ടൂര്‍ ഓഫ്...
spot_img

Related Articles

Popular Categories

spot_img