ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്ന് റീപോളിങ്; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പുതിയ ഉദ്യോഗസ്ഥർ

മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ ഒന്നാം നമ്പർ ബൂത്തിൽ റീപോളിങ് ഇന്ന്. മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് വാർഡ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മണ്ണഞ്ചേരി ഡിവിഷൻ, ജില്ലാ പഞ്ചായത്ത്ആര്യാട് ഡിവിഷൻ എന്നിവിടങ്ങളിലേക്കാണ് റീപോളിങ്. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ബിഎസ്പി സ്ഥാനാർഥിയായ ശൈലജ എസ്. പൂഞ്ഞിലിയുടെ പരാതിയെ തുടർന്നാണ് നടപടി. ഇവിടെ വോട്ടെടുപ്പിനായി പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു

ശൈലജയുടെ പേരിന് നേരെയുള്ള ബട്ടൺ പ്രവർത്തിച്ചിരുന്നില്ല. ഈ ബട്ടൻ വോട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ അൺമാസ്ക് ചെയ്യാത്തത് ആണ് കാരണം. 1077 വോട്ടുകളിൽ 621എണ്ണം ചെയ്ത ശേഷമാണ് പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടത്. ഉച്ചയോടെ വോട്ട‌ർമാരാണ് ഇക്കാര്യം സ്ഥാനാ‌ർഥിയെ അറിയിച്ചത്. പിന്നാലെ റീപോളിങ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുകയായിരുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് റീപോളിങ്.

ചൂണ്ടുവിരലിൽ പുരട്ടിയ മഷികൊണ്ടുള്ള അടയാളം ഇപ്പോഴും ഉള്ളത് പരിഗണിച്ച് വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിൽ മഷി കൊണ്ട് അടയാളം രേഖപ്പെടുത്തും. റീപോളിങ്ങിനാവശ്യമായ രണ്ട് സെറ്റ് ഇല്‌ക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് കലവൂർ സ്കൂളിൽ നടന്നു. റീപോളിങ് നടക്കുന്നതിനാൽ ഇന്ന് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിന് ജില്ലാ കളക്ടർ അലക്സ് വർഗീസ് അവധി പ്രഖ്യാപിച്ചു.

Hot this week

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...

ജോയ്ആലുക്കാസ് ‘പ്രൈഡ് 2026’ കൊച്ചിയിൽ

 ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസുമായി സഹകരിക്കുന്ന വ്യാവസായിക പ്രമുഖർ, പങ്കാളിത്ത സ്ഥാപനങ്ങൾ...

ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന ചടങ്ങിൽ നോറ ഫത്തേഹി തിളങ്ങും

2026-ലെ ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരം നോറ...

ന്യൂജേഴ്‌സിയിൽ മദേഴ്സ് ഡേ ആഘോഷത്തിനിടെ വെടിവെപ്പ്: രണ്ട് മരണം, നാല് പേർക്ക് പരിക്ക്

അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള പാറ്റേഴ്സണിൽ മദേഴ്സ് ഡേ (മാതൃദിനം) ആഘോഷങ്ങൾക്കിടെ ഉണ്ടായ വെടിവെപ്പിൽ...

Topics

പ്ലാനോ, ഫ്രിസ്കോ, പ്രോസ്പർ: നോർത്ത് ടെക്സസ് ഹൗസിംഗ് വിപണിയിൽ വില ഇടിവ്

നോർത്ത് ടെക്സസിലെ പ്രധാന റിയൽ എസ്റ്റേറ്റ് മേഖലകളായ ഫ്രിസ്കോ, പ്രോസ്പർ, കോളിൻ...

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഫെഡറൽ ഗ്യാസോളിൻ നികുതി താത്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി...
spot_img

Related Articles

Popular Categories

spot_img