മണ്ഡല പൂജയ്ക്കുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ഇന്നു മുതൽ തുടങ്ങും. അനുവദിക്കുന്നത് . സന്നിധാനത്ത് ഭക്തജന തിരക്കിൽ ഇന്ന് നേരിയ കുറവുണ്ട്. മണ്ഡല പൂജക്കായി ഡിസംബർ 26 27 ദിവസങ്ങളിലേക്കുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ആണ് ഇന്ന് വൈകിട്ട് അഞ്ചുമണി മുതൽ ആരംഭിക്കുന്നത് . ഡിസംബർ 26ന് 30000 പേർക്കും , ഡിസംബർ 27ന് 35000 ഭക്തർക്കും വെർച്ചൽ ക്യൂ ബുക്കിംഗ് അനുവദിക്കും.
സ്പോട്ട് ബുക്കിംഗ് വഴി 5000 ഭക്തർക്കാണ് ഡിസംബർ 26 , 27 തീയതികളിൽ ദർശനം അനുവദിക്കുക . കഴിഞ്ഞ മൂന്ന് ദിവസങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഇന്ന് സന്നിധാനത്ത് തിരക്കിൽ നേരിയ കുറവുണ്ട്. രാവിലെ 11 മണിവരെ 40000 ഭക്തർ ദർശനം നടത്തി . അയൽ സംസ്ഥാന ഭക്തർ കൂടുതലായി എത്തുന്നുണ്ട്.
കാനനപാത വഴി എത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിച്ചതോടെ സത്രം പുൽമേട് പാതയിൽ വനംവകുപ്പ് പ്രത്യേക നിരീക്ഷണം നടത്തുന്നു . ഉച്ചയ്ക്ക് 12 മണി വരെയാണ് സത്രം പുൽമേട് വഴി ഭക്തരെ പ്രവേശിപ്പിക്കുന്നത്. നിലക്കിലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് തിരക്ക് കൂടുന്ന മണിക്കൂറുകളിൽ സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നത് . തിരക്ക് കൂടുന്ന മണിക്കൂറുകളിൽ മരക്കൂട്ടം മുതൽ ക്യൂവും ഏർപ്പെടുത്തുന്നുണ്ട്.



