ക്രിക്കറ്റിനേക്കാള്‍ വലുതായി ഒന്നുമില്ല, രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ മറ്റൊരു ചിന്തയുമില്ല; സ്മൃതി മന്ദാന

പലാശ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ ആദ്യമായി പരസ്യമായി പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ശ്രീലങ്കയ്‌ക്കെതിരായ ടി20 സീരീസില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് സ്മൃതി. സീരീസിനു മുന്നോടിയായുള്ള പരിശീലനത്തിനായി താരം തിരിച്ചെത്തിയിരുന്നു.

ബുധനാഴ്ച ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ആമസോണിന്റെ സംഭവ് ഉച്ചകോടിയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം സ്മൃതി മന്ദാനയും എത്തിയിരുന്നു. ഉച്ചകോടിയില്‍ വ്യക്തിജീവിതത്തിലുണ്ടായ സങ്കീര്‍ണതകളെ കുറിച്ചും സ്മൃതി പരോക്ഷമായി സംസാരിച്ചു.

ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ മറ്റെന്തെങ്കിലും താന്‍ ജീവിതത്തില്‍ സ്‌നേഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് സ്മൃതി പറഞ്ഞു. രാജ്യത്തിനു വേണ്ടി മത്സരിക്കുമ്പോള്‍ മറ്റൊരു ചിന്തയില്‍ മനസ്സിലുണ്ടാകില്ല. ഇന്ത്യന്‍ ജെഴ്‌സി ധരിച്ചു കഴിഞ്ഞാല്‍ രാജ്യത്തിനു വേണ്ടി മത്സരം വിജയിക്കുന്നതു മാത്രമായിരിക്കും ലക്ഷ്യം.

‘ഇന്ത്യ എന്നെഴുതിയ ജെഴ്‌സിയാണ് ഏറ്റവും വലിയ പ്രചോദനം. ഞാന്‍ എല്ലായ്‌പ്പോഴും എല്ലാവരോടും പറയാറുണ്ട്, ഒരിക്കല്‍ നിങ്ങള്‍ ജേഴ്സി ധരിച്ചാല്‍, നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റിവെച്ച് കളിക്കളത്തിലായിരിക്കുക, കാരണം നിങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ട്, നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഇരുന്നൂറ് കോടി ആളുകളില്‍ ഒരാളാണ്. ആ ചിന്ത മാത്രം മതി ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ചെയ്യാനും’.

ടീമിമുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചും സ്മൃതി സംസാരിച്ചു. അതൊരു പ്രശ്‌നമായി താന്‍ കാണുന്നില്ല. കാരണം എല്ലാവരും ആഗ്രഹിക്കുന്നത് രാജ്യത്തിനു വേണ്ടി ജയിക്കാനാണ്. അതിനായി എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. അത്തരത്തിലുള്ള ചര്‍ച്ചകളും അഭിപ്രായങ്ങളും ഇല്ലങ്കില്‍ ഗ്രൗണ്ടില്‍ വിജയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം, എന്തെങ്കിലും കാര്യത്തില്‍ വിയോജിപ്പുള്ള തരത്തിലുള്ള ചര്‍ച്ചകള്‍ ഇല്ലെങ്കില്‍, അതിനര്‍ത്ഥം ടീമിനുവേണ്ടി മത്സരം ജയിക്കാന്‍ അത്ര ആവേശമില്ല എന്നാണ്. അതിനാല്‍, അത്തരം ചര്‍ച്ചകള്‍ തീര്‍ച്ചയായും ഉണ്ടാകും.- സ്മൃതി മന്ദാന പറഞ്ഞു.

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img