ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കൊല്ലം വിജിലൻസ് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.

കട്ടിളപ്പാളി കേസിലെയും ദ്വാരപലക കേസിലെയും പ്രതിയാണ് മുരാരി ബാബു. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിൻ്റെ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് മുരാരി ബാബുവിൻ്റെ വാദം. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ അടക്കം മുരാരി ബാബുവിന് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മറ്റൊരു പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തി യുഡിഎഫ് എംപിമാർ ഇന്ന് പാർലമെൻ്റ് കവാടത്തിൽ ധർണ നടത്തും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ആൻറോ ആൻറണിക്കാണ് പ്രതിഷേധത്തിൻ്റെ ഏകോപനം. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം. നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.

Hot this week

സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണം: ബീനാ പോൾ

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക സിനിമാ പ്രവർത്തകർ...

ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല, പാർട്ടിയുടെ അടിത്തറ ഭദ്രം”; തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഐഎം

തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ സിപിഐഎം. പാർട്ടിയുടെ അടിത്തറ...

ലോകകപ്പിൽ സൂര്യയും ശുഭ്മാൻ ഗില്ലും ഇന്ത്യയുടെ വിജയശിൽപ്പികളാകും”; ഫോമിലല്ലാത്ത ഇന്ത്യൻ നായകന്മാരെ പിന്തുണച്ച് അഭിഷേക് ശർമ

ടി20 ക്രിക്കറ്റിൽ ഫോമിൽ അല്ലാത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവിനേയും വൈസ് ക്യാപ്റ്റൻ...

23 വര്‍ഷം നീണ്ട അത്ഭുതം; ജോണ്‍ സീനയെ അഭിനന്ദിച്ച് അണ്ടര്‍ടേക്കറും റോക്കും

കഴിഞ്ഞ ദിവസമായിരുന്നു WWE ഇതിഹാസം ജോണ്‍ സീനയുടെ വിരമിക്കല്‍ മത്സരം. സാറ്റര്‍ഡേ...

ഒടിടിയിലും തരംഗമായി ദുൽഖർ സൽമാൻ ചിത്രം; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ഒന്നാമതായി ‘കാന്ത’

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ 'കാന്ത' ഒടിടി റിലീസിലും...

Topics

സിയറ അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ് മോഡലുകളുടെ വിലയുടെ കാര്യത്തിലും ഞെട്ടിച്ച് ടാറ്റ

ഡിസൈനിലായാലും എൻജിനിലായാലും സേഫ്റ്റിയിലായാലും അത്ഭുതങ്ങൾ തീർത്ത ടാറ്റ മോട്ടോർസിൻ്റെ ന്യൂജെൻ എസ്‌യുവി...

“ഹായ്, ഞാൻ മാളവിക, ഞാൻ മോഹൻലാൽ”; ചിരിയുണർത്തി ‘ഹൃദയപൂർവം’ ബിടിഎസ്

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് അണിയിച്ചൊരുക്കിയ ഫൺ ഫാമിലി എന്റർടെയ്‌നർ ആണ്...
spot_img

Related Articles

Popular Categories

spot_img