ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല, പാർട്ടിയുടെ അടിത്തറ ഭദ്രം”; തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഐഎം

തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ സിപിഐഎം. പാർട്ടിയുടെ അടിത്തറ ഭദ്രമെന്നും രാഷ്ട്രീയ വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും വിലയിരുത്തൽ. സർക്കാരിനോട് ജനങ്ങൾക്ക് എതിരഭിപ്രായമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തലുണ്ട്. അതേ സമയം തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ വിലയിരുത്തി സിപിഐഎം മുഖപത്രം ദേശാഭിമാനി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു.

ക്ഷേമവും വികസനവും ജനവിധിയെ സ്വാധീനിച്ചില്ലെന്നാണ് ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നത്. വിഷപ്പാമ്പുകളുമായി യുഡിഎഫ് ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കി. ബിജപി- ജമാഅത്തെ സഖ്യത്തിലായിരുന്നു യുഡിഎഫ്. മതതീവ്രതയുടെ കരിനീരാളികളുമായുള്ള യുഡിഎഫ് സഖ്യം എതിർക്കപ്പെടണം. ബിജപി പലയിടത്തും യുഡിഎഫിന് വോട്ടു നൽകി. തിരിച്ചും സംഭവിച്ചു. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും എഡിറ്റോറിയൽ ഓർമിപ്പിക്കുന്നു.

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎമ്മിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ചാണ് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നത്. എൽഡിഎഫ് സർക്കാർ ആത്മപരിശോധന നടത്തണമെന്ന് എഡിറ്റോറിയൽ പ്രധാനമായും പറഞ്ഞുവയ്ക്കുന്നു. സർക്കാർ കൈക്കൊണ്ട ചില നടപടികൾ ജനങ്ങളിൽ സംശയം ജനിപ്പിച്ചിട്ടുണ്ടോയെന്ന് പഠിക്കണം. സംശുദ്ധവും സുതാര്യവുമായ ഉത്തരവാദിത്വം നിർവഹിക്കാൻ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടാൽ ഇങ്ങനെ സംഭവിക്കുമെന്നും ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പിലെ തോൽവിയെ വിലയിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തിരിച്ചടിയായെന്നും ബിജെപിയുമായി സർക്കാരിന് ബന്ധമുണ്ടെന്ന പ്രചാരണം ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രശ്നമായെന്നും ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണ്ടെത്തുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img