വളരെ മോശം; ഡല്‍ഹിയില്‍ വായു നിലവാരം ഗുരുതരമായി തുടരുന്നു

തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷം. നിലവിലെ വായുമലിനീകരണ തോത് പലയിടങ്ങളിലും 500 ല്‍ താഴെയാണ്. ലാജ്പത് നഗര്‍, മുഡ്ക, ജഹാശീര്‍പുരി എന്നിവിടങ്ങളില്‍ വായുഗുണനിലവാര തോത് (AQl) 499, 498, 500 എന്നിങ്ങനെയാണ്.

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലേയും കനത്ത പുകമഞ്ഞ് തുടരുകയാണ്. വിമാന സര്‍വീസുകളേയും പുകമഞ്ഞ് ബാധിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 6 മണിക്ക് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയിലെ വായുഗുണനിലവാര തോത് 456 ആണ്. ഞായറാഴ്ച ഇത് 461 ആയിരുന്നു, ഇത് ഡിസംബറിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ എക്യുഐ ആയിരുന്നു.

വായു ഗുണനിലവാര തോത് സൂചിക:

0-50: നല്ലത്

301-400: വളരെ മോശം

401-500: അതിരൂക്ഷം

ഡല്‍ഹിയിലെ പ്രധാന നഗരങ്ങളിലെല്ലാം വായുമലിനീകരണം അതിരൂക്ഷമാണ്. അക്ഷര്‍ധാം – 493, ബാരാപുള്ള ഫ്‌ളൈ ഓവര്‍ -433, ബരാഖംബ റോഡ്- 474 എന്നിങ്ങനെയാണ് വായു ഗുണനിലവാര തോത്. കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഇന്നും ഓറഞ്ച് അലേര്‍ട്ടാണ്.

പുകമഞ്ഞ് കാരണം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 110 വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. 37 വിമാനങ്ങള്‍ എത്താനും വൈകിയതായി ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍24 റിപ്പോര്‍ട്ട് ചെയ്തു. വിമാന സര്‍വീസുകളില്‍ തടസ്സം നേരിടാമെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്‍ഡിഗോയും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img