അറുതിയില്ലാത്ത ദുരിതം; ശ്വാസം കിട്ടാതെ പിടഞ്ഞ് ഡൽഹി, വിമാന സർവീസുകൾ ഉൾപ്പെടെ റദ്ദാക്കി

വായുമലിനീകരണത്തിലും മൂടൽമഞ്ഞിനും അറുതിയില്ലാത്ത സ്ഥിതിയിലാണ് രാജ്യതലസ്ഥാനം. വായു ഗുണനിലവാരം മോശമായതിനു പിന്നാലെ ഡൽഹിയിലെ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി മാറ്റി സർക്കാർ ഉത്തരവിറക്കി.

നേരത്തെ സ്കൂളുകൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ ഓപ്ഷനുകളോടെ ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരുന്നു.ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും പതിനൊന്നാം ക്ലാസ് വിദ്യാർഥികൾക്കും ഉത്തരവ് അനുസരിച്ച് ഹൈബ്രിഡ് മോഡിൽ തന്നെ ക്ലാസുകൾ തുടരും. പരിഷ്കരിച്ച ഈ ക്രമീകരണം അടുത്ത അറിയിപ്പ് വരുന്നതുവരെ നിലനിൽക്കും.

അതേ സമയം ഇന്നും വിമാന – ട്രെയിൻ സർവീസുകൾ തടസ്സപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കും ഡീസൽ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ഇന്നലെ ഡെൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 131 സർവീസുകളും എത്തി ചേരേണ്ട 97 സർവീസുകളുമാണ് റദ്ദാക്കിയത്. പുകമഞ്ഞ് വില്ലനായതോടെയാണ് ഗതാഗത സംവിധാനങ്ങളെ റദ്ദാക്കേണ്ട സാഹചര്യം വന്നത്.

ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 400 കടന്നതോടെ സ്ഥിതി കൂടുതൽ അപകടകരമാകുകയാണ്. വർദ്ധിച്ചുവരുന്ന മലിനീകരണ തോത് നേരിടുന്നതിനിടെ, 2022 നും 2024 നും ഇടയിൽ ഡൽഹിയിലെ ആറ് സർക്കാർ ആശുപത്രികളിലായി 200,000-ത്തിലധികം അക്യൂട്ട് റെസ്പിറേറ്ററി അസുഖങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഫെഡറൽ സർക്കാർ ഈ മാസം ആദ്യം പാർലമെന്റിനെ അറിയിച്ചു.

Hot this week

കള്ളപ്പണം വെളുപ്പിക്കൽ കുറ്റം നിലനിൽക്കില്ലെന്ന് കോടതി; നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി. കള്ളപ്പണം വെളിപ്പിക്കൽ കുറ്റം നിലനിൽക്കില്ലെന്ന്...

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കം; കേന്ദ്ര തീരുമാനത്തെ എതിർത്ത് ശശി തരൂർ എംപി

തൊഴിലുറപ്പ് പദ്ധതിയുടെ പേര് വിബി ജി-റാം-ജി എന്നാക്കി മാറ്റാനുള്ള കേന്ദ്രത്തിൻ്റെ നീക്കത്തെ...

റോബ് റെയ്‌നറിന്റെയും ഭാര്യയുടേയും കൊലപാതകം: മകൻ നിക്ക് അറസ്റ്റിൽ

വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ റോബ് റെയ്നറിന്റെയും ഭാര്യയുടേയും മരണത്തിൽ മകൻ നിക്ക്...

‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പുതിയ വളർച്ചാ ഘട്ടത്തിലേക്ക്’: മോത്തിലാൽ ഓസ്വാൾ

പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് 30-ാം വാർഷിക...

അണ്ടർ-19 വനിതാ ഏകദിന ട്രോഫിയിൽ വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോല്പിച്ചത് 95 റൺസിന്

ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം....

Topics

‘സീസൺ ഓഫ് ഗിഫ്റ്റിംഗ്’; ജോയ്ആലുക്കാസിൽ വർഷാവസാന ഓഫർ ഫെസ്റ്റിവെൽ

ആഭരണ രംഗത്ത് അറുപത് വർഷത്തെ പാരമ്പര്യമുള്ള ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ...

‘ഡോസു’മായി സിജു വിൽസൺ; മെഡിക്കൽ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സിജു വിൽസൺ നായകനാകുന്ന 'ഡോസ്' എന്ന മെഡിക്കൽ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ്...

 പ്രതീക്ഷയേകി മടങ്ങും മുൻപുള്ള മെസിയുടെ വാക്കുകൾ;”ഇവിടെ പന്തുതട്ടണമെന്ന് ആഗ്രഹമുണ്ട്”

ഇതിഹാസ താരം ലയണൽ മെസി ഇന്ത്യയിൽ പന്തുതട്ടുമോ? ഇനിയും ഇന്ത്യയിൽ വരണമെന്ന...
spot_img

Related Articles

Popular Categories

spot_img