ഡൽഹി – ആഗ്ര എക്സ്പ്രസ് വേയിൽ മൂടൽമഞ്ഞിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. നാല് പേർ മരിച്ചു , 150 പേർക്ക് ഗുരുതര പരിക്കുണ്ട്. മഥുരയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം. ഏഴ് ബസ്സുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്.
വാഹനങ്ങൾ ഇടിച്ചതിനു പിറകെ തീപടരുകയും ചെയ്തതോടെയാണ് സ്ഥിതി ഗുരുതരമായത്. മൂടൽ മഞ്ഞാണ് വാഹനങ്ങൾ അപകടത്തിൽ പെടാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.



