തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് കൂലിയില്ല; പ്രതിഫലം കിട്ടാതെ സ്വകാര്യ ബസ് ജീവനക്കാർ, സബ് കലക്ടർക്ക് പരാതി നൽകി

തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച സ്വകാര്യ ബസുകൾക്കും ടാക്സികൾക്കും ഇതുവരെ വാടക ലഭിച്ചില്ലെന്ന് പരാതി. സർക്കാർ നിശ്ചയിച്ച താരിഫ് പ്രകാരം നൽകേണ്ട തുക പല സ്ഥലങ്ങളിലും വെട്ടിക്കുറച്ചെന്ന ആരോപണവുമായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് രംഗത്തെത്തിയത്. ഇന്ധന വിലവർധനയും ചെലവും മൂലം നട്ടം തിരിയുന്ന ഡ്രൈവർമാർക്കും ഉടമകൾക്കും ഇരട്ട പ്രഹരമായി മാറിയിരിക്കുകയാണ് അധികൃതരുടെ ഈ അനാസ്ഥ.

തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിക്കാനും പോളിംഗ് സാമഗ്രികൾ കൊണ്ടുപോകാനുമായി വിന്യസിച്ച സ്വകാര്യ ബസുകൾക്ക് സർക്കാർ താരിഫ് പ്രകാരം പ്രതിദിനം 6,400 രൂപയാണ് വാടകയായി നൽകേണ്ടത്. തെരഞ്ഞെടുപ്പിനായി വിട്ടുകൊടുത്ത ബസുകൾ പല ഇടങ്ങളിലും മൂന്നാം ദിവസമാണ് തിരികെ നൽകിയത്. താരിഫ് അനുസരിച്ച് മൂന്ന് ദിവസത്തേക്ക് 18,300 രൂപ ലഭിക്കേണ്ടതുണ്ടെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളിലും വ്യത്യസ്ത രീതിയിലാണ് വാടക കണക്കാക്കിയതെന്നും ആരോപണം ഉയരുന്നു.

കോഴിക്കോട് കോർപറേഷൻ പരിധിയിൽ മാത്രം 100 ബസുകളാണ് തെരഞ്ഞെടുപ്പ് ആവശ്യത്തിന് വിട്ടുകൊടുത്തത്. ജില്ലയിൽ ആകെ മുന്നൂറോളം ബസുകൾ ഇത്തരത്തിൽ ഓടി. പല തദ്ദേശ സ്ഥാപനങ്ങളിലും പല രീതിയിലാണ് താരിഫ് കണക്കു കൂട്ടുന്നത്. വടകരയിലെ ബസുകൾക്ക് 13,200 രൂപയാണു കണക്ക്. ചിലയിടത്ത് 8,200 രൂപയും കണക്കാക്കി. ബസ് ഉടമകൾ കലക്ട‌റെയും തെരഞ്ഞെടുപ്പ് ചുമതലയുള്ള സബ് കലക്ടറെയും കണ്ട് പരാതി അറിയിച്ചിട്ടുണ്ട്. ബില്ലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും പാസാകുന്ന മുറയ്ക്ക് തുക നൽകുമെന്നുമാണ് അധികൃതർ അറിയിച്ചത്.

തുക തദ്ദേശ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുമെന്നായിരുന്നു അധികൃതർ നൽകിയിരുന്ന ഉറപ്പ്. എന്നാൽ ഇപ്പോൾ ‘സർക്കാരിന്റെ കയ്യിൽ പണമില്ല’ എന്ന മറുപടിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img