“യഹൂദരോടുള്ള വെറുപ്പ് ഹൃദയങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സമയമായി”; ജൂത വിരുദ്ധ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് പോപ്പ്

 ജൂതവിരുദ്ധ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കത്തോലിക്ക സഭയുടെ പരമാധ്യക്ഷ്യന്‍ പോപ്പ് ലിയോ പതിനാലാമന്‍. യഹൂദരോടുള്ള വെറുപ്പ് ഹൃദയങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സമയമായെന്ന് പോപ്പ് പ്രസ്താവനയില്‍ പറഞ്ഞു. സിഡ്‌നി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പോപ്പിന്റെ പ്രസ്താവന.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. 10 നും 87 നും ഇടയില്‍ പ്രായമുണ്ടായിരുന്ന പതിനാറുപേരെ കൊന്നുതള്ളിയത് ഒരച്ഛനും മകനും ചേര്‍ന്നാണ്. 40 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ജൂത വിശ്വാസികളുടെ വെളിച്ചത്തിന്റെ ഉത്സവമാണ് ഹനുക്ക. യഹൂദന്‍മാരുടെ മേല്‍ ഗ്രീക്ക് സംസ്‌കാരവും മതവും അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച ആന്റിയോക്കസ് നാലാമന്‍ രാജാവിനെതിരെ യൂദാസ് മക്കാബിയസ് നയിച്ച വിജയകരമായ യുദ്ധത്തെയും ഈ ഉത്സവം അടയാളപ്പെടുത്തുന്നു. ഞായറാഴ്ച വൈകുന്നേരം ഈ സവിശേഷ ആഘോഷത്തിന് ഒത്തുകൂടിയവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ജൂത വിശ്വാസികളുടെ ഉത്സവത്തിന് നേരെ നടന്ന വെടിവയ്പിന്റെ കാരണങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

50കാരനായ സാജിദ് അക്രവും 24കാരനായ മകന്‍ നവീദ് അക്രവുമാണ് ആബാലവൃദ്ധം ജനങ്ങള്‍ക്കും നേരെ നിറയൊഴിച്ചത്. ഭീകരാക്രമണമാണ് നടന്നെതെന്ന് ഞായറാഴ്ച തന്നെ ഓസ്‌ട്രേലിയയും ഇസ്രയേലും പറഞ്ഞിരുന്നു.

അതേസമയം, അച്ഛനും മകനും ഉപയോഗിച്ച കാറില്‍ നിന്ന് ISISDമായി ബന്ധമുള്ള ചില പതാകകള്‍ ലഭിച്ചു എന്ന് പറയുന്നതല്ലാതെ ഇരുവരുടെയും ഭീകരസംഘടനാ ബന്ധം ഇപ്പോഴും നിഗൂഢമായി തുടരുകയാണ്. പൊതു ജനത്തിനുനേരെ നിറയൊഴിച്ച സാജിദ് അക്രം പൊലീസിന്റെ വെടിയേറ്റ് ബോണ്ടി ബീച്ചില്‍ വച്ചുതന്നെ കൊല്ലപ്പെട്ടു. മകന്‍ നവീദ് അക്രം പരിക്കുകളോടെ ആശുപത്രിയിലാണ്. ജീവനോടെ പിടികൂടിയ നവീദിനെ പ്രത്യേക സുരക്ഷയൊരുക്കിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ പ്രാന്തപ്രദേശത്ത് താമസിച്ചിരുന്ന നവീദിന്റെ അച്ഛന്‍ സാജിദിന്റെ കൈവശം ആറ് തോക്കുകള്‍ നിയമപരമായി തന്നെ ഉണ്ടായിരുന്നു. കൂടാതെ ഒരു റൈഫിള്‍ ക്ലബില്‍ സ്ഥിരം പ്രാക്ടീസ് ചെയ്യുന്നയാളുമായിരുന്നു സാജിദ്. പാകിസ്ഥാന്‍ പൗരനായ സാജിദ് 1998ല്‍ സ്റ്റുഡന്റ് വിസയിലാണ് ഓസ്‌ട്രേലിയയിലെത്തിയത്. മകന്‍ നവീദ് 2001ല്‍ ഓസ്‌ട്രേലിയയില്‍ തന്നെയാണ് ജനിച്ചത്. ഓസ്‌ട്രേലിയന്‍ പൗരത്വവുമുണ്ട്. റൈഫിളും ഷോട്ട് ഗണ്ണും ഉള്‍പ്പടെ നാല് ആയുധങ്ങളാണ് ബോണിറിഗിലുള്ള ഇവരുടെ വാടകവീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് രഹസ്യത്താവളത്തിലേക്ക് മാറ്റി. ഇതാരൊക്കെയാണെന്ന ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല.

ഹനുക്കാ ആഘോഷങ്ങളുടെ ഭാഗമായി ലോകത്തിലെ പ്രധാന നഗരങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ന്യൂയോര്‍ക്ക്, ബെര്‍ളിന്‍, ലണ്ടന്‍ ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളിലും ജൂതരുടെ ഹനുക്കാ ആഘോഷങ്ങള്‍ നടക്കുന്നയിടങ്ങളിലും പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്.

Hot this week

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി ‘ആയിരക്കണക്കിന്’ ചാവേര്‍ ബോംബര്‍മാര്‍; മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ ശബ്ദ സന്ദേശം

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

83ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നാളെ പുലര്‍ച്ചെ പ്രഖ്യാപിക്കും; ഡികാപ്രിയോയുടെ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മുന്നില്‍

83-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക്...

Topics

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ...

‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് രമേശ്...

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ....
spot_img

Related Articles

Popular Categories

spot_img