2025ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി ഫ്രഞ്ച് താരം ഔസ്മാൻ ഡെംബലെ തെരഞ്ഞെടുക്കപ്പെട്ടു. പാരീസ് സെൻ്റ് ജെർമെയ്ൻ്റെ ക്യാപ്റ്റനാണ് ഡെംബലെ. നിലവിലെ ചാംപ്യൻസ് ലീഗ് ജേതാക്കളാണ് പിഎസ്‌ജി. നേരത്തെ ഈ വർഷത്തെ ബാലൺഡിയോർ പുരസ്കാരവും ഡെംബലെയും ബോൺമാറ്റിയും തന്നെയാണ് നേടിയത്.
സ്പാനിഷ് യുവതാരം ലാമിനെ യെമാലിനെയും ഫ്രാൻസിൻ്റെ സ്ട്രൈക്കറായ കിലിയൻ എംബാപ്പെയേയും മറികടന്നാണ് ഡെംബലെ ഈ നേട്ടം സ്വന്തമാക്കിയത്.
സ്പാനിഷ് ഫുട്ബോളറായ അയ്താന ബോൺമാറ്റിയാണ് മികച്ച വനിതാ താരം. തുടർച്ചയായ മൂന്നാം വർഷമാണ് ബാഴ്സലോണ താരമായ ബോൺമാറ്റി ഈ നേട്ടം സ്വന്തമാക്കുന്നത്.



